കൊച്ചിയിൽ ക്രിസ്മസ് കേക്ക് ഒരുക്കാൻ നടൻ മോഹൻലാലും. ട്രാവൻകൂർ കോർട്ടിൽ നടന്ന കേക്ക് മിക്സിങ്ങിലാണ് മോഹൻലാൽ ജീവനക്കാർക്കൊപ്പം പങ്കെടുത്തത്. 

ഉണങ്ങിയ പഴങ്ങൾക്കൊപ്പം വീര്യം കൂടിയ വീഞ്ഞും തേനുമെല്ലാം ചേർത്താണ് കേക്കൊരുക്കുന്നത്. ജീവനക്കാർക്കും ഷെഫിനുമൊപ്പമാണ് മോഹൻലാലും കേക്ക് മിക്സിങ്ങിൽ പങ്കുചേർന്നത്. 

കോവിഡ് പ്രതിസന്ധികൾക്കിടയിലും ഒരുമിച്ചു കൂടാൻ കഴിഞ്ഞതിലുള്ള സന്തോഷം മോഹൻലാൽ ജീവനക്കാരുമായി പങ്കുവെച്ചു. 

പതിനെട്ടോളം ഉണക്കപ്പഴങ്ങളും പൊടിച്ചെടുത്ത ധാന്യങ്ങളും സു​ഗന്ധ വ്യഞ്ജനങ്ങളും ചേർന്ന എൺപതു കിലോയുടെ ക്രിസ്മസ് കേക്കാണ് ഒരുക്കുന്നത്. 

Content Highlights: mohanlal cake mixing, christmas cake mixing food news, food news, mohanlal movies news, food malayalam recipes