തെരുവുകച്ചവടത്തിന്റെ മുഖംമിനുക്കുന്നു; മാതൃകാകേന്ദ്രങ്ങള്‍ ഒരുക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ്


രാജേഷ് ജോർജ്

കേന്ദ്രസര്‍ക്കാര്‍ നേരത്തേ പദ്ധതി ആവിഷ്‌കരിച്ചെങ്കിലും കോവിഡ് മൂലം കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല.

പ്രതീകാത്മക ചിത്രം | Photo: A.F.P

കൊച്ചി: ഭക്ഷണശാലകളുടെ വൃത്തിയും ഭക്ഷണത്തിന്റെ ഗുണനിലവാരവും ആശങ്കയുയര്‍ത്തുന്നതിനിടെ 'ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ്' എന്ന ആശയവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഓരോ ജില്ലയിലും ഒരു തെരുവ് 'മാതൃകാ ഫുഡ് ഹബ്ബ്' ആക്കുക എന്ന കേന്ദ്രപദ്ധതിയുടെ ചുവടുപിടിച്ച് ഇതിനുള്ള പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. നിലവിലുള്ള ഭക്ഷണത്തെരുവുകള്‍ നവീകരിക്കുകയും ആഭ്യന്തര -അന്തര്‍ദേശീയ വിനോദസഞ്ചാരികള്‍ക്ക് സുരക്ഷിതവും ശുചിത്വമുള്ളതുമായ പ്രാദേശിക ഭക്ഷണാനുഭവം നല്‍കുകയുമാണ് ലക്ഷ്യം.

തദ്ദേശ സ്ഥാപനങ്ങള്‍, ജില്ലാ ഭരണകൂടം എന്നിവയുടെ പിന്തുണയോടെ എഫ്.എസ്.എസ്.എ.ഐ. ശുചിത്വത്തിനും ശുചിത്വ സാഹചര്യങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. കച്ചവടക്കാര്‍ക്ക് അതനുസരിച്ച് പരിശീലനം നല്‍കും.

കേന്ദ്രസര്‍ക്കാര്‍ നേരത്തേ പദ്ധതി ആവിഷ്‌കരിച്ചെങ്കിലും കോവിഡ് മൂലം കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. വിദേശങ്ങളിലുള്ളതുപോലെ വൃത്തിയും വെടിപ്പുമുള്ള തെരുവുഭക്ഷണ കേന്ദ്രങ്ങള്‍ കൊണ്ടുവരുകയാണ് ലക്ഷ്യം. ഈ വര്‍ഷംതന്നെ സംസ്ഥാനമാകെ പദ്ധതിക്ക് തുടക്കംകുറിക്കും.

തനതായ നാടന്‍ ഭക്ഷണസംസ്‌കാരത്തിനാകും മുന്‍തൂക്കം. ജനപ്രിയമായ തെരുവുഭക്ഷണങ്ങള്‍ വില്‍ക്കുന്ന അന്‍പതോ അതിലധികമോ കടകളുടെ ഒരു കൂട്ടമാകും 'ക്ലീന്‍ സ്ട്രീറ്റ് ഹബ്ബില്‍'. മൊത്തമുള്ളതിന്റെ 80 ശതമാനമോ അതിലധികമോ പ്രാദേശിക പാചകരീതികള്‍ തുടരുന്നവര്‍ക്കുള്ളതായിരിക്കും.

അടിസ്ഥാന ശുചിത്വ ആവശ്യകതകള്‍ നിറവേറ്റുന്നതായിരിക്കണം സ്റ്റാളുകള്‍. മായം, കൃത്രിമ നിറങ്ങള്‍ എന്നിവ ഇല്ലെന്നും പരിസരശുചിത്വം, സുരക്ഷിതമായ സാഹചര്യം എന്നിവ പാലിക്കുന്നുവെന്നും ഉറപ്പുവരുത്തും. പുറമേനിന്നുള്ള ഏജന്‍സിയെക്കൊണ്ട് ഗുണനിലവാരം പരിശോധിച്ച് ഓരോ തെരുവിനും ഗ്രേഡും നല്‍കും.

Content Highlights: food street, food, model food street at kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section
Most Commented