ടനും മോഡലുമായ മിലിന്ദ് സോമന്‍ ഫിറ്റനസ്സ് പ്രേമികളുടെ ആരാധനപാത്രമാണ്. 55ാം വയസ്സിലും മോഡലിങ്ങിലും അഭിനയത്തിലും സജീവ സാന്നിധ്യമാണ് താരം. കോവിഡ് ബാധിതനായി ക്വാറന്റീലാണ് അദ്ദേഹമിപ്പോള്‍. ഈ വര്‍ഷത്തെ ആദ്യത്തെ മാമ്പഴ കിറ്റുമായി ഭാര്യ അങ്കിത കോന്‍വാര്‍ കാണാന്‍ എത്തിയ സന്തോഷത്തിലാണ് മിലിന്ദ്. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

പി.പി.ഐ. കിറ്റ് ധരിച്ച് അല്‍ഫോണ്‍സ മാങ്ങയുമായി ഭാര്യ അങ്കിത കാണാന്‍ എത്തിയെന്നും  ആറ് മാങ്ങകള്‍ കഴിച്ചുവെന്നും  അദ്ദേഹം കുറിച്ചു.ചിത്രങ്ങളും മിലിന്ദ് പങ്കുവെച്ചിട്ടുണ്ട്.

ശാരിരിക അസ്വസ്ഥതകള്‍ യാതൊന്നും ഇല്ല. എന്നാല്‍ മണങ്ങള്‍ അറിയാന്‍ സാധിക്കുന്നില്ലെന്നും രുചി അറിയാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Milind Usha Soman (@milindrunning)

\