മെക്സിക്കോ യൂണിവേഴ്സിറ്റി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന് | Photo: Instagram(Screen Grab)
ലോകത്തിലെ ഏറ്റവും നീളമേറിയ ബ്രെഡ്ലൈന് നിര്‍മിച്ച് ഗിന്നസ് വേള്‍ഡ് റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് മെക്സിക്കോ യൂണിവേഴ്സിറ്റിയിലെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍. പുതുതായി ബേക്ക് ചെയ്തെടുത്ത ബ്രെഡ് ലോവ്സ് ഉപയോഗിച്ചാണ് ഈ ബ്രെഡ്ലൈന് നിര്‍മിച്ചിരിക്കുന്നത്. ഏകദേശം 2.8 മൈല്‍(4.8 കിലോമീറ്റര്‍) നീളമുള്ള ബ്രെഡ് ലൈന്‍ ആണ് ഇവര്‍ നിര്‍മിച്ചത്. ജനുവരി ആറിന് മൂന്ന് രാജാക്കന്മാരുടെ തിരുനാളിനോട് അനുബന്ധിച്ചാണ് വിദ്യാര്‍ഥികള്‍ ഈ ബ്രെഡ്ലൈന് തീര്‍ത്തത്. ഇതിനായി 14,360 ലോവ്സ് ആണ് വിദ്യാര്‍ഥികള്‍ ബേക്ക് ചെയ്തെടുത്തത്.
ഗിന്നസ് വേള്‍ഡ് റെക്കോഡ് സ്വന്തമാക്കുന്നതിന്റെയും ബ്രെഡ് ലൈന്‍ തയ്യാറാക്കുന്നതിന്റെയും വീഡിയോകള്‍ യൂണിവേഴ്സിറ്റി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
''ഞങ്ങള്‍ ഇത് ചെയ്തു. 90 മണിക്കൂറിലധികം തുടര്‍ച്ചയായി ചെയ്ത ജോലിക്കുശേഷം ലോകത്തിലെ ഏറ്റവും നീളമേറിയ ബ്രെഡ്ലൈന് നിര്‍മിച്ചിരിക്കുകയാണ്. ഔദ്യോഗികമായി ഗിന്നസ് വേള്‍ഡ് റെക്കോഡ് തീര്‍ത്തിരിക്കുകയാണ് ഞങ്ങള്‍''-വീഡിയോ പങ്കുവെച്ച് അവര്‍ പറഞ്ഞു.
മെക്സിക്കോയില്‍ തന്നെ 2020-ല്‍ സൃഷ്ടിച്ച റെക്കോഡ് ആണ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ തിരുത്തിക്കുറിച്ചത്. 3.2 കിലോമീറ്റര്‍ നീളമുള്ള ബ്രെഡ് ലൈന്‍ ആയിരുന്നു അത്.
Content Highlights: world record of baking the longest breadline, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..