Representative Image
ആരോഗ്യത്തിനായൊരു ഗ്ലാസ് ബോട്ടില്‍... നാച്വറല്‍ ഫ്ളേവറുകളും മിതമായ മധുരവും മിസ്റ്റീരിയസ് ടേസ്റ്റുമായി ഈ 'ഡ്രങ്കന്‍ മങ്കി' കൊച്ചിക്കാരുടെ പ്രിയങ്കരനായിട്ട് കുറച്ചുനാളായി. മില്‍ക് ഷേയ്ക്ക് ബ്രാന്‍ഡുകള്‍ കുറെയധികം ഉണ്ടെങ്കിലും അതില്‍നിന്ന് വ്യത്യസ്തമായി എനര്‍ജി സ്മൂത്തികളാണ് ഡ്രങ്കന്‍ മങ്കിയുടെ പ്രത്യേകത. പഞ്ചസാരയെ പടിക്ക് പുറത്തുനിര്‍ത്തി പഴങ്ങളുടെയും പച്ചക്കറികളുടെയും മൊത്തം സത്താണ് സ്മൂത്തിയെ താരമാക്കിയത്.
ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സമയമില്ലാത്തവരാണോ, എങ്കില്‍ ഒട്ടും മടിക്കാതെ സ്മൂത്തിയെയും ഡ്രങ്കന്‍ മങ്കിയെയും കൂടെ കൂട്ടിക്കോളു. രാവിലത്തെ ബ്രേക്ക് ഫാസ്റ്റിനും ഉച്ചത്തെ ഊണിനും പകരമായി 'മീല്‍സ് സ്മൂത്തി'യാണ് മങ്കി നിങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ളത്.
തലേന്നത്തെ ഹാങ് ഓവര്‍ മാറിയിട്ടില്ലെങ്കില്‍ രാവിലെ തന്നെ പഴയ ഊര്‍ജം വീണ്ടെടുക്കാന്‍ 'ഹാങ്ങോവര്‍ സ്മൂത്തി'യുടെ വെറൈറ്റികളും ഇവിടെയുണ്ട്. ഡീറ്റോക്സ് സ്മൂത്തിയും സ്മൂത്തി ബൗള്സിനുമൊക്കെ ഡ്രങ്കന്‍ മങ്കിയിലെ താരങ്ങളാണ്.
സ്വാഭാവിക രുചിക്കൊപ്പം പോഷകമൂല്യമുള്ള സ്മൂത്തിയിലൂടെ പുതിയൊരു ആരോഗ്യശീലമാണ് ഡ്രങ്കന്‍ മങ്കിയുടെ ലക്ഷ്യം. പച്ചക്കറിയും പഴങ്ങളും കഴിച്ചാല്‍ ആരോഗ്യകരമായ ജീവിതം നയിക്കാനാവും. എല്ലായ്പ്പോഴും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കാനാണ് നമ്മളെല്ലാം ആഗ്രഹിക്കുന്നത്. അതുപോലെ, ഓരോ സിപ്പിലും 'നാച്വറലി ഹൈ' എന്ന ഫീലാണ് ഡ്രങ്കന്‍ മങ്കിയുടെ പ്രത്യേക.
കടവന്ത്ര ജവഹര്‍ നഗര്‍ അവന്യൂവിലും കാക്കനാട് സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിലുമാണ് കൊച്ചിയിലെ 'ഡ്രങ്കന്‍ മങ്കി' ഷോപ്പുകള്‍.
Content Highlights: Meals smoothies from Drunken Monkey Kochi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..