കോഴിക്കോട്: രുചിപ്പെരുമയുടെ പുതിയ പതിപ്പുമായി മാതൃഭൂമി ഫുഡ് ഫെസ്റ്റ് വീണ്ടും. ജനുവരി രണ്ടാംവാരത്തിലാണ് ഭക്ഷണപ്രിയരുടെ ഉത്സവത്തിന് കോഴിക്കോട്ട് വീണ്ടും അരങ്ങൊരുങ്ങുന്നത്. മാതൃഭൂമി ഫുഡ് ഫെസ്റ്റിന്റെ നാലാം പതിപ്പാണ് ഇക്കുറി.

വീട്ടമ്മമാരുടെ കൈപ്പുണ്യത്തിന് പ്രാധാന്യമേകുന്ന ഭക്ഷ്യമേളയില്‍ പുതുതായി രംഗത്തെത്തുന്നവര്‍ക്ക് പ്രത്യേകസൗകര്യങ്ങളൊരുക്കുന്നുണ്ട്. പരിചയസമ്പന്നരായവര്‍ക്കൊപ്പം പുതുമുഖങ്ങളും ഒന്നിക്കുന്ന മേളയ്ക്ക് കഴിഞ്ഞവര്‍ഷങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഫുഡ് ഫെസ്റ്റിന്റെ ആലോചനയോഗം കെ.പി. കേശവമേനോന്‍ ഹാളില്‍ ചേര്‍ന്നു. ആബിദാ റഷീദ്, സൈനബി നൂര്‍, പി. ഷാഹുല്‍ഹമീദ്, സി. റമീസ് അലി, മിന്നത്ത് അഹമ്മദ്, മാതൃഭൂമി റീജണല്‍ മാനേജര്‍ സി. മണികണ്ഠന്‍, പബ്ലിക് റിലേഷന്‍സ് ചീഫ് മാനേജര്‍ കെ.ആര്‍. പ്രമോദ്, ശ്രീജിത്ത് കടത്തനാട് തുടങ്ങിയവര്‍ സംസാരിച്ചു.