മീററ്റ്: മാവിലേയ്ക്ക് തുപ്പിക്കൊണ്ട് തന്തൂരി റൊട്ടി ഉണ്ടാക്കിയ പാചകക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മീററ്റ് സ്വദേശിയായ സൊഹൈല്‍ എന്നയാളാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ഫെബ്രുവരി പതിനാറിന് മീററ്റിലെ അരോമ ഗാര്‍ഡനില്‍ നടന്ന വിവാഹച്ചടങ്ങിനിടെയായിരുന്നു ഇയാളുടെ അറപ്പുളവാക്കുന്ന പ്രവൃത്തി. മാവ് കുഴച്ച്  പരത്തിക്കഴിഞ്ഞ റൊട്ടി അടുപ്പിലിട്ട് ചുട്ടെടുക്കുന്നതിന് മുന്‍പാണ് ഇയാള്‍ അതില്‍ തുപ്പിയത്. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അതിഥികളിലൊരാള്‍ ഇത് വീഡിയോയില്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. വീഡിയോ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വന്‍ വൈറലായിരുന്നു. ഇയാളെ കണ്ടുപിടിക്കണമെന്നും കര്‍ശന ശിക്ഷ നല്‍കണമെന്നും ശക്തമായ ആവശ്യം ഉയരുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.

Content Highlights: Man Spitting while making roti, Vira Video, Arrest, Meerut