വൈറലായ വീഡിയോയിൽ നിന്നും | Photo: Twitter
ഒരിടവേളയ്ക്ക് ശേഷം നമ്മുടെ നാട്ടില്‍ കോവിഡ് ഭീഷണി വീണ്ടും ഉയര്‍ന്ന് വന്നിരിക്കുകയാണ്. ഇന്ത്യ ഉള്‍പ്പടെയുള്ള ലോക രാജ്യങ്ങളിലെല്ലാം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ഊര്‍ജിതമാക്കിയിരിക്കുകയാണ്. മാസ്‌ക് ധരിക്കലും ഇടയ്ക്കിടെയുള്ള കൈകള്‍ വൃത്തിയാക്കലും തിരിച്ചെത്തിയിരിക്കുന്നു.
ഇപ്പോഴിതാ പക്ഷിയുടെ ചുണ്ടിന്റെ ആകൃതിയിലുള്ള മാസ്‌ക് ധരിച്ച് റെസ്റ്റൊറന്റില്‍ നിന്ന് ഭക്ഷണം കഴിക്കുന്നയാളുടെ വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. കാർഡ്ബോർഡിന്റെ രണ്ട് കഷ്ണങ്ങള്‍ യോജിപ്പിച്ച്, പക്ഷിയുടെ ചുണ്ട് പോലെ പ്രവര്‍ത്തിപ്പിക്കുന്നതാണ് ഈ മാസ്‌കിന്റെ പ്രത്യേകത. വായ തുറക്കുന്നതിന് അനുസരിച്ച് പക്ഷിയുടെ ചുണ്ട് പോലെ ഇത് തുറന്ന് വരും. ഇതിനിടയിലൂടെ ചോപ്സ്റ്റിക് ഉപയോഗിച്ച് ഭക്ഷണം വായിലേക്ക് എളുപ്പത്തില്‍വെച്ച് കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. ഭക്ഷണം കഴിക്കുമ്പോള്‍ ഇത് എടുത്തുമാറ്റേണ്ടതില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ട്വിറ്ററിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
കോവിഡിന്റെ തുടക്കകാലത്ത് മാസ്‌കില്‍ ഇത്തരം രസകരമായ കണ്ടുപിടിത്തങ്ങള്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. കല്‍ക്കത്തയില്‍ പ്രവര്‍ത്തിച്ചു വരുന്ന റെസ്റ്റൊറന്റ് സിപ് ഘടിപ്പിച്ച ഫെയ്‌സ് മാസ്‌ക് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വേണ്ടി അവതരിപ്പിച്ചത് മുമ്പ് ശ്രദ്ധ നേടിയിരുന്നു.
Content Highlights: man uses beak shaped mask to eat food, viral video, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..