'മനുഷ്യരുടെ വിശപ്പ് മാറ്റുന്നതും ഒരു ലാഭമല്ലേ...’; 25 രൂപയ്ക്ക് പൊതിച്ചോറുമായി റെജിത്


ജിജോ സിറിയക്

പൊതിച്ചോറുമായി റെജിത് കുമാർ

കൊച്ചി:25 രൂപയ്ക്ക് ഒരു പൊതിച്ചോറുണ്ടാലോ...? വരാപ്പുഴ ഷാപ്പുപടിക്കു സമീപത്തേക്ക് പോരൂ... ദേശീയപാതയോരത്ത് പൊതിച്ചോറുമായി റെജിത് കുമാറുണ്ടാകും.. വെയിലും മഴയും വകവെക്കാതെ ഒരു കുടയുംചൂടിനിന്നാണ് വിൽപ്പന.

അരിക്കും പലവ്യ‍ഞ്ജനത്തിനുമെല്ലാം വില കുതിച്ചുകയറുമ്പോ, എങ്ങനെ മുതലാകും എന്ന് ചോദിച്ചാൽ ഒരു ചെറുചിരിയാകും ആദ്യ മറുപടി. ‘‘പിന്നെ മെല്ലെ പറയും,... പണം മാത്രമല്ലല്ലോ... മനുഷ്യരുടെ വിശപ്പ് മാറ്റുന്നതും ഒരു ലാഭമല്ലേ...’’

വരാപ്പുഴ പാഡി റോഡ് കൃഷ്ണശ്രീയിൽ റെജിത് കുമാർ (65) വഴിയോരത്ത് പൊതിച്ചോറു കച്ചവടം തുടങ്ങിയിട്ട് മാസം ഏഴുകഴിഞ്ഞു. ദിവസം 25-30 പൊതി വിൽക്കും. 25 രൂപയുടെ പൊതിയിൽ ചോറും ചാറും തോരനും അച്ചാറുമാണ് ഉണ്ടാവുക. സ്പെഷ്യലായി മീൻ വറുത്തതും കറിവെച്ചതും ഉണ്ട്, ഇതിന് 15 രൂപയേ ഉള്ളൂ. കമ്പനിപ്പണിയും കുഴൽക്കിണർ നിർമാണവും കാറ്ററിങ് ജോലിയുമടക്കം പല ജോലികളും റെജിത് ചെയ്തിരുന്നു. ഭാര്യ, രമാദേവിക്ക് കളമശ്ശേരിയിലെ ഒരു കമ്പനിയിലായിരുന്നു ജോലി. കോവിഡിനെ തുടർന്ന് രണ്ടാൾക്കും പണിയില്ലാതായപ്പോഴാണ് പൊതിച്ചോറിൽ കൈവെച്ചത്. രമാദേവിയാണ് പാചകം.

കാലത്ത് 11 മണിയോടെ പഴയ ഇലക്‌ട്രിക് സ്കൂട്ടറിൽ പൊതികളുമായി റെജിത് കുമാർ ദേശീയപാതയ്ക്ക് അരികിലെത്തും. രണ്ടുമണിയോടെ എല്ലാം വിറ്റുതീരും. ബസുകാരടക്കം സ്ഥിരം കസ്റ്റമേഴ്സായി ചിലരുണ്ട്. കറികൾക്ക് ദിവസവും മാറ്റമുണ്ടാകും. സാമ്പാറും അച്ചിങ്ങ-പച്ചക്കായ തോരനും നെല്ലിക്ക അച്ചാറുമായിരുന്നു കഴിഞ്ഞ ദിവസം പൊതിയിലുണ്ടായത്. പിറ്റേന്ന് തക്കാളിച്ചാറും ബീറ്റ്‌റൂട്ട് തോരനും മാങ്ങ അച്ചാറുമായി. ചെലവും കഷ്ടപ്പാടും നോക്കുമ്പോൾ വീട്ടിൽ ചോറും കറിയും വെക്കുന്നതിനേക്കാൾ ലാഭമെന്നു കണ്ട് ചിലർ സ്ഥിരം പൊതിവാങ്ങുന്നുണ്ട്. വീട്ടുരുചിയിൽ തന്നെയാണ് റെജിത് കുമാറും പൊതി നിറയ്ക്കുന്നത്. എല്ലാംകഴിഞ്ഞ് തനിക്കും ഭാര്യയ്ക്കും പട്ടിണികിടക്കാതിരിക്കാനുള്ള തുക കിട്ടുന്നുണ്ടെന്നും റെജിത്. ഞായർ ഒഴികെയുള്ള ദിവസങ്ങളിലാണ് വില്പന.

നല്ല വിശപ്പുണ്ടെങ്കിൽ രുചിയോടെ കഴിക്കാം, വയറുനിറയാൻ മാത്രം ചോറുണ്ടാകും... ഒരു പപ്പടംകൂടി ഉണ്ടായാൽ കുശാലായേനെ, പിന്നെ 15 രൂപയുടെ മീൻവറുത്തത് സൂപ്പറാ... -ഇതാണ് സ്ഥിരം കസ്റ്റമേഴ്സിന്റെ റേറ്റിങ്...

Content Highlights: man sells lunch for 25 rupees at kochi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented