ആ സഹായം ഒരിക്കലും മറക്കില്ല; സോനു സൂദിന്റെ പേരില്‍ സ്ട്രീറ്റ് ഫുഡ് സ്റ്റാള്‍ തുടങ്ങി ആരാധകന്‍


സോനു സൂദിനെ സിനിമയില്‍ കണ്ടല്ല ഇദ്ദേഹത്തിന് ആരാധന തോന്നിയത്. അദ്ദേഹം ചെയ്തിട്ടുള്ള സാമൂഹിക പ്രവര്‍ത്തനങ്ങളാണ് ഈ ആരാധകനെ സ്വാധീനിച്ചത്. 

സോനു സൂദ്‌ | Photo: AP/ Twitter

സിനിമാ താരങ്ങളോടുള്ള ആരാധന മൂത്ത് ആരാധകര്‍ പലതും ചെയ്യാറുണ്ട്. താരങ്ങളുടെ പേരില്‍ അമ്പലം പണിയുന്നതും താരത്തിന്റെ പേര് മക്കള്‍ക്ക് ഇടുന്നതുമെല്ലാം നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഒരു ബോളിവുഡ് താരത്തിന്റെ പേരില്‍ സ്ട്രീറ്റ് ഫുഡ് സ്റ്റാള്‍ തുടങ്ങിയിരിക്കുകയാണ് ഒരു ആരാധകന്‍.

സോനു സൂദാണ് ആ ബോളിവുഡ് നടന്‍. എന്നാല്‍ ഈ ആരാധനയ്ക്ക് ഒരു പ്രത്യേകതയുണ്ട്. സോനു സൂദിനെ സിനിമയില്‍ കണ്ടല്ല ഇദ്ദേഹത്തിന് ആരാധന തോന്നിയത്. അദ്ദേഹം ചെയ്തിട്ടുള്ള സാമൂഹിക പ്രവര്‍ത്തനങ്ങളാണ് ഈ ആരാധകനെ സ്വാധീനിച്ചത്.

സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരാധന റാത്തോഡ് എന്ന യുവതിയാണ് വീഡിയോ സഹിതം സംഭവം ട്വിറ്ററില്‍ പങ്കുവെച്ചത്. 'സോനു സൂദ് നല്‍കിയ സഹായങ്ങള്‍ക്കെല്ലാം തെളിവുണ്ട്. അതാണ് ഈ വീഡിയോയില്‍ കാണുന്നത്. ഡല്‍ഹിയിലെ എന്റെ അപാര്‍ട്‌മെന്റിന് സമീപത്തുള്ള കടയാണിത്. ഒരു മനുഷ്യന്റെ ചെറുകിട കച്ചവടം നന്നായി നടക്കുന്നതില്‍ ഒരുപാട് സന്തോഷം. നിങ്ങളുടെ സഹായം അദ്ദേഹത്തിന് ജീവിതമാര്‍ഗ്ഗമായി'- വീഡിയോക്കൊപ്പം ആരാധന കുറിച്ചു.

ഈ ട്വീറ്റ് സോനു സൂദ് റീട്വീറ്റ് ചെയ്തു. നാന്‍ കഴിക്കാന്‍ ഞാനുംവരുമെന്ന് ആ കടക്കാരനോട് പറയൂ എന്നാണ് ഈ റീട്വീറ്റിനൊപ്പം സോനു സൂദ് കുറിച്ചത്. വൃത്തിയുള്ള ഒരു ചെറിയ സ്ട്രീറ്റ് ഫുഡ് സ്റ്റാളിന്റെ വീഡിയോയാണ് ആരാധന പങ്കുവെച്ചത്. കടയുടെ ചുറ്റുമായി 'സോനു സൂദ് ജി' എന്ന് എഴുതിവെച്ചിട്ടുണ്ട്. പ്രളയസമത്ത് അടക്കം സോനു സൂദ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വലിയരീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Content Highlights: man names food stall after sonu sood

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Debina Bonnerjee

2 min

മൂത്ത മകള്‍ക്ക് നാല് മാസം പ്രായം; രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി താരദമ്പതികള്‍

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented