photo|instagram.com/foodie_addicted_/
പലതരത്തിലുള്ള ഭക്ഷണവീഡിയോകളാണ് ദിവസവും സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്. പുതിയ വിഭവങ്ങളും പാചകരീതികളുമെല്ലാം പരിചയപ്പെടുത്തുന്ന വീഡിയോകള്‍ക്ക് നല്ല കാഴ്ചക്കാരുണ്ട്.
കൂടാതെ വ്യത്യസ്തയുളള വിഭവങ്ങളുടെയും 'കോമ്പിനേഷനു'കളുടെയും പരീക്ഷണത്തിലാണ് മിക്കവരും. ചിലതൊക്കെ വളരെ വേഗം വൈറലാകാറുമുണ്ട്. അത്തരത്തിലൊരു ഫുഡ് കോമ്പിനേഷന്‍ ആണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.
ചീസ് ഇഷ്ടമില്ലാത്തവര്‍ കുറവാണ്. ചീസ് കൊണ്ടു പല വിഭവങ്ങളും നമ്മുടെ ഇഷ്ടഭക്ഷണവുമാണ്. ബര്‍ഗര്‍ മുതല്‍ ദോശയില്‍ വരെ ചീസ് ഇപ്പോള്‍ കാണാം. ചീസിട്ട പാനീയങ്ങളും കാണാം. അത്തരത്തില്‍ വൈറലായിരിക്കുകയാണ് ചീസ് സോഡ ബ്ലാസ്റ്റ്. പേര് പോലെ തന്നെ വേറിട്ടതാണ് ഈ വിഭവവും.
ആദ്യം ഐസ് നിറച്ച ഗ്ലാസില്‍ നിലക്കടല ചേര്‍ത്ത് അതിലേക്ക് പൈനാപ്പിള്‍ സോഡയും ബ്ലൂബെറി സോഡയും നിറയ്ക്കുന്നു. ശേഷം അതിന് മുകളിലായി ചീസ് ഗ്രേറ്റ് ചെയ്തിടുകയാണ് ചെയ്യുന്നത്. മയൂര്‍ സുര്‍ത്തി എന്ന ഫുഡ് ബ്ലോഗറാണ് തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ സോഡ തയ്യാറാക്കുന്ന വീഡിയോ പങ്കുവച്ചത്. പവര്‍ഫുള്‍ സോഡ എന്ന അടിക്കുറിപ്പാണ് അദ്ദേഹം വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്.
പതിവുപോലെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ കമന്റുമായെത്തിയിട്ടുണ്ട്.ചിലര്‍ ഇതൊരു വ്യത്യസ്തമായ കോംമ്പോ ആണെന്ന് പറയുന്നുണ്ട്. അടുത്തുള്ള ആശുപത്രിയുടെ അഡ്രസ് കൂടി തരണമെന്നും കമന്റ് വന്നിട്ടുണ്ട്. ഇത് വലിയ ആരോഗ്യ പ്രശ്നത്തിലേക്ക് നയിക്കാം, ഈ കട അടപ്പിക്കണമെന്നും കമന്റുണ്ട്.
Content Highlights: Cheese Blast Soda,soda,soft drinks,Peanuts , Ice,food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..