photo:twitter.com/Swiggy
പ്രിയപ്പെട്ട ഭക്ഷണത്തിനായി എന്തൊക്കെ ചെയ്യാനാകും നിങ്ങള്‍ക്ക് ? ഉദാഹരണത്തിന് ഒരു മോമോസ് കഴിയ്ക്കണമെങ്കില്‍ നിങ്ങള്‍ എന്ത് ചെയ്യും ? അതിന്റെ വ്യത്യസ്ത പതിപ്പുകള്‍ പരീക്ഷിക്കുന്നതിന് എത്ര വിദൂര സ്ഥലങ്ങളിലേയ്ക്ക് വേണമെങ്കിലും പോകുമായിരിക്കും.
എല്ലായ്‌പ്പോഴും ഇത് തേടിപ്പിടിച്ച് കഴിയ്ക്കാം. ഇനി അതിന്റെ രുചി ഇഷ്ടമായില്ലെങ്കില്‍ നിങ്ങള്‍ക്കത് കഴിയ്ക്കുന്നത് നിര്‍ത്താം. എന്നാല്‍ സ്ഥിരമായി അത് കഴിച്ചോണ്ടിരിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. എന്നാല്‍ അതിന്റെ പേര് നിങ്ങളുടെ ശരീരത്തില്‍ സ്ഥിരമായി ഒന്നു പച്ചകുത്തുന്നത് ആലോചിക്കാന്‍ കഴിയുമോ?
എന്നാല്‍ അങ്ങനെയൊരു ആളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. തന്റെ പ്രിയപ്പെട്ട വിഭവത്തിന്റെ പേരാണ് അയാള്‍ പച്ചകുത്തിയിരിക്കുന്നത്. അയാള്‍ രാജ്മ ചാവല്‍ എന്നാണ് അയാള്‍ തന്റെ കൈയ്യില്‍ പച്ചകുത്തിയത്. കേള്‍ക്കുമ്പോള്‍ ആച്ഛര്യം തോന്നുമെങ്കിലും ഈ ചിത്രം പങ്കുവെച്ചത് സ്വിഗ്ഗിയാണ്.
ഫുഡ് ഡെലിവറി ആപ്പ് സ്വിഗ്ഗിയാണ് ട്വിറ്ററില്‍ ഹിന്ദിയില്‍ 'രാജ്മ ചാവല്‍' എന്ന് ടാറ്റൂ ചെയ്തിരിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്. എപ്പോഴെങ്കിലും നിങ്ങള്‍ ഇഷ്ടപ്പെട്ട കാര്യം എന്നും നിങ്ങളോടൊപ്പം ഉണ്ടാകണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ? എന്ന അടിക്കുറിപ്പിനൊപ്പമാണ് സ്വിഗ്ഗി ഈ ചിത്രം പോസ്റ്റ് ചെയ്തത്.
ചിത്രത്തിന് വലിയ പ്രതികരണമാണ് ആളുകളില്‍ നിന്നും ലഭിച്ചത്. സ്വിഗ്ഗിയുടെ ചോദ്യത്തിന് മറുപടിയെന്നോണം പലരും കമന്റുകളിട്ടു. വട പാവിന് ഒരു ടാറ്റൂ, പാവ് ഭജിയ്ക്ക് മറ്റൊന്ന് തുടങ്ങിയ കമന്റുകളും ഇതിലുണ്ട്.
Content Highlights: Rajma Chawal, Swiggy,tattoo,food,online food delivery
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..