photo|instagram.com/malaikaaroraofficial/
ബോളിവുഡിന്റെ ഫിറ്റ്‌നസ് ക്വീനാണ് മലൈക അറോറ. ഫാഷനും ഫിറ്റ്‌നസിനും അവര്‍ നല്‍കുന്ന പ്രാധാന്യം അവര്‍ക്ക് കൂടുതല്‍ ആരാധകരെ നേടിക്കൊടുത്തു. പ്രായം കൂടുന്തോറും തന്റെ ആരോഗ്യത്തിലും സൗന്ദര്യത്തിലും അവര്‍ നല്‍കുന്ന പ്രാധാന്യവും ശ്രദ്ധേയമാണ്.
യോഗയും വര്‍ക്കൗട്ടും ഡയറ്റുമെല്ലാം ഇതില്‍ പ്രധാന പങ്കുവഹിക്കുന്ന ഘടകങ്ങളാണ്. ഇത്തരത്തിലുള്ള വര്‍ക്കൗട്ട് വിശേഷങ്ങളെ കുറിച്ചെല്ലാം താരം സാമൂഹ്യമാധ്യമങ്ങളിലൂടെ പതിവായി പങ്കുവയ്ക്കാറുണ്ട്. ഈ വീഡിയോകളിലൂടെയും മറ്റുമാണ് മലൈകയ്ക്ക് അത്രയേറെ ആരാധകരെ ലഭിച്ചത്.
ഭക്ഷണകാര്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തുന്ന മലൈക നല്ലൊരു ഭക്ഷണപ്രിയ കൂടിയാണ്. ഭക്ഷണത്തോടുള്ള അവരുടെ താത്പര്യമെടുത്താല്‍ സൗത്തിന്ത്യന്‍ ഭക്ഷണങ്ങളോട് പ്രത്യേകിച്ച് കേരളം- തമിഴ്‌നാട് എന്നിവിടങ്ങളിലെ ഭക്ഷണങ്ങളോട് കൂടുതല്‍ ഇഷ്ടമുണ്ടെന്ന് മനസിലാക്കുവാന്‍ കഴിയും.
.jpg?$p=09e9aed&&q=0.8)
അവരുടെ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളില്‍ നിന്നാണ് ഇത് മനസിലാക്കുവാന്‍ സാധിക്കുന്നത്. ഷൂട്ടിംഗിനിടെ തകര്‍പ്പന്‍ സൗത്തിന്ത്യന്‍ ഭക്ഷണം കഴിച്ചതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് അവര്‍. വാഴയിലയില്‍ മസാലദോശ, വട, പൊറോട്ട, കുറുമ, ഊത്തപ്പം അടക്കമുള്ള സൗത്തിന്ത്യന്‍ വിഭവങ്ങളാണ് കാണാം. മാമ്പഴം കൊണ്ടുള്ള വിഭവവും അതിലുണ്ട്.
ഈ ഭക്ഷണം മലൈക നല്ലരീതിയില്‍ ആസ്വദിച്ചുവെന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പില്‍ നിന്നും മനസിലാക്കുവാന്‍ കഴിയുന്നത്. നിര്‍മ്മാതാവ് റിക്കി സിംഗ് ബേദിയുടെ പേര് മെന്‍ഷന്‍ ചെയ്ത ശേഷം താങ്കള്‍ക്കൊപ്പമുള്ള ഷൂട്ട് എപ്പോഴും അടിപൊളിയായിരിക്കുമെന്നും മലൈക കുറിച്ചിട്ടുണ്ട്.
ഇതിന് മുന്‍പും മലൈക സൗത്തിന്ത്യന്‍ ഭക്ഷണം കഴിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഓണസദ്യ കഴിച്ചതിന്റെ ചിത്രങ്ങളും ഇതിലുള്‍പ്പെടും. ഇടയ്ക്കിടെ ഇങ്ങനെ പങ്കുവെക്കുന്ന ചിത്രങ്ങളില്‍ നിന്നാണ് ഈ വിഭവങ്ങളോട് അവര്‍ക്കുള്ള താത്പര്യം വെളിപ്പെടുന്നത്.
Content Highlights: Malaika Arora ,Yummy food, South Indian Food,shooting,food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..