ലോക്​ഡൗണ്‍ നമുക്ക് ഇടയില്‍ വളര്‍ത്തിയ സ്വഭാവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പാചക പരീക്ഷണം. ചക്കകുരു ഷെയ്ക്കും ബക്കറ്റ് ചിക്കനും തുടങ്ങി പ്ലാവില ഉപ്പേരി വരെ തയ്യറാക്കി. പാനിപൂരിയില്‍ ഐസ്‌ക്രീം ചേര്‍ത്ത് കഴിക്കുന്നത് കണ്ട് സോഷ്യല്‍ മീഡിയ തന്നെ ഞെട്ടിയതാണ്. നൂഡിൽസ് കൊണ്ടുള്ള ലഡ്ഡുവാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 

വേവിക്കാത്ത നൂഡിൽസ് പൊടിച്ച് ശര്‍ക്കര, ഏലക്കായ പൊടി, വെണ്ണ എന്നിവ ചേര്‍ത്ത് ഉരുട്ടിയെടുക്കുന്നതാണ് നൂഡിൽസ് ലഡ്ഡു. എരിവ് ഇഷ്ടമാണെങ്കില്‍ ശര്‍ക്കര മാറ്റി മുളക് ചേര്‍ക്കാം. ഇത്തരത്തില്‍ തയ്യാറാക്കുന്നിന്റെ വീഡിയോയും യുട്യൂബില്‍ ലഭ്യമാണ്‌

എന്നാല്‍ വിചിത്രമായ ഈ റെസിപ്പിക്ക് നേരെ സോഷ്യല്‍ മീഡിയ മുഖം തിരിക്കുകയാണ് ചെയ്തത്. അറപ്പുളവാക്കുന്നു, എന്തിനാണ് ഇത്തരത്തില്‍ വ്യത്തികെട്ട പരീക്ഷണങ്ങള്‍ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നിരവധി പേര്‍ ഇതിനെ പറ്റി ട്വീറ്റ് ചെയ്തു.

Content Highlights: Maggi Laddoo recipe goes viral