ജനകീയ ഹോട്ടല്‍ മാതൃകയില്‍ 20 രൂപ ഊണുമായി സുഭിക്ഷ ഹോട്ടലുകൾ


കോഴിക്കോട്‌ ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലും എം.എല്‍.എ.മാരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മധുരാജ്മാതൃഭൂമി

കോഴിക്കോട്: ജനകീയ ഹോട്ടല്‍ മാതൃകയില്‍ കോഴിക്കോട്‌ ജില്ലയില്‍ സിവില്‍ സപ്ലൈസ് വകുപ്പ് 'സുഭിക്ഷ' ഹോട്ടലുകള്‍ തുടങ്ങും. വിശപ്പുരഹിതകേരളം പദ്ധതിയുടെ ഭാഗമായി നിയോജകമണ്ഡലം അടിസ്ഥാനമാക്കിയാണ് ഹോട്ടലുകള്‍ തുടങ്ങുക. ഊണിന് 20 രൂപയാണ് ഇവിടെ ഈടാക്കുക. കോഴിക്കോട്‌ ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലും എം.എല്‍.എ.മാരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഹോട്ടല്‍ മേഖലയില്‍ മുന്‍പരിചയമുള്ള കുടുംബശ്രീ യൂണിറ്റുകള്‍, സന്നദ്ധസംഘടനകള്‍, ഗവ. ഇതര സന്നദ്ധസംഘടനകള്‍, സഹകരണ സംഘങ്ങള്‍ എന്നിവര്‍ക്ക് ഹോട്ടല്‍ തുടങ്ങുന്നതിന് മുന്‍ഗണനനല്‍കും. പ്രാരംഭച്ചെലവിനായി 10 ലക്ഷം രൂപ അനുവദിക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ സൗജന്യമായി കെട്ടിടം കണ്ടെത്താന്‍ ശ്രമിക്കണം. അല്ലെങ്കില്‍ പി.ഡബ്ല്യു.ഡി. നിശ്ചയിക്കുന്ന വാടകയ്ക്ക് കെട്ടിടം വാടകയ്‌ക്കെടുക്കാം.

50 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ടാവണം. പദ്ധതിക്കാവശ്യമായ പാത്രങ്ങളും ഇരിപ്പിടങ്ങളും മറ്റ് ഉപകരണങ്ങളും സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തണം. അതിന് സാധ്യതയില്ലെങ്കില്‍ മാത്രം 10 ലക്ഷം രൂപയില്‍നിന്ന് തുക അനുവദിക്കും. ഓരോ ഊണിനും സര്‍ക്കാര്‍ അഞ്ചുരൂപ സബ്സിഡി നല്‍കും. കൂടുതല്‍ കറികളും മറ്റും സുഭിക്ഷ കമ്മിറ്റി നിശ്ചയിച്ച തുകയ്ക്ക് നല്‍കാം. പ്രഭാതഭക്ഷണവും നിശ്ചിതവിലയ്ക്ക് നല്‍കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പദ്ധതിയാണെങ്കിലും ഇപ്പോഴാണ് മിക്കയിടങ്ങളിലും ആരംഭിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് ആറ് നിയോജകമണ്ഡലങ്ങളില്‍ പദ്ധതി തുടങ്ങി.

ഭക്ഷ്യവകുപ്പിന്റെ മുന്‍കൈയില്‍ ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലും ഹോട്ടല്‍ തുറക്കും

എം.എല്‍.എ.മാരുടെ സഹകരണം ആവശ്യം

തദ്ദേശസ്ഥാപനങ്ങള്‍ കെട്ടിടം വിട്ടുനല്‍കുകയാണെങ്കില്‍ പദ്ധതിയുടെ ആവര്‍ത്തനച്ചെലവ് കുറയ്ക്കാനാകും. ആവര്‍ത്തനച്ചെലവ് കൂടുമ്പോള്‍ പദ്ധതി വഴിയില്‍ മുടങ്ങാനിടയാക്കും. അതിനാല്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ തന്നെ കെട്ടിടം കണ്ടെത്തി നല്‍കാന്‍ ശ്രമിക്കണം. പദ്ധതിയുടെ വിജയത്തിനായി എം.എല്‍.എ.മാരുടെ സഹകരണം ആവശ്യമാണ്

കെ. രാജീവ്

ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസര്‍

Content highlights: lunch by subicksha hotel, 20 rupees lunch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented