ഹോളി ആഘോഷത്തിന്റെ രുചി കൂട്ടാന്‍ 'ബാഹുബലി ഗുജിയ' തയ്യാറാക്കിയിരിക്കുകയാണ് ലക്‌നോയിലെ ഒരു സ്വീറ്റ് ഷോപ്പ്. 14 ഇഞ്ച് നീളവും ഒന്നര കിലോഗ്രാം ഭാരവുമാണ് ഈ ഗുജിയയ്ക്കുള്ളത്. ഹോളിയോട് അനുബന്ധിച്ചാണ് ചപ്പന്‍ ഭോഗ് എന്ന സ്വീറ്റ് ഷോപ്പ് ഈ മധുരപലഹാരം തയ്യാറാക്കിയിരിക്കുന്നത്.

പാല്‍ കുറുക്കിയത്, കുങ്കുമം, ആല്‍മണ്ട്, പഞ്ചസാര, അണ്ടിപ്പരിപ്പുകള്‍ തുടങ്ങിയവ ചേര്‍ത്താണ് ഗുജിയ തയ്യാറാക്കിയിരിക്കുന്നത്. 25 മിനിറ്റ് വേണം ഒരെണ്ണം ഫ്രൈ ചെയ്‌തെടുക്കാന്‍. 1200 രൂപയാണ് ഒരെണ്ണത്തിന്റെ വില.

എല്ലാ വര്‍ഷവും ഹോളി സമയത്ത് കസ്റ്റമേഴ്‌സിന് സര്‍പ്രൈസ് നല്‍കാറുണ്ട്. ഇതിന്റെ ഭാഗമായാണ് ബാഹുബലി ഗുര്‍ജിയ തയ്യാറാക്കിയതെന്ന് സ്വീറ്റ് ഷോപ്പിന്റെ മാനേജിങ് ഹെഡ് ഷിറ്റ്ജ് ഗുപ്ത പറഞ്ഞു. 
ആളുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സമ്മാനമായി നല്‍കാനും ഗുര്‍ജിയ ഇപ്പോള്‍ ആളുകള്‍ തിരഞ്ഞെടുക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. എന്തായാലും ആളുകള്‍ക്കിടയില്‍ ഹിറ്റായിക്കഴിഞ്ഞു ബാഹുബലി ഗുര്‍ജിയ.

Content Highlights: Lucknow sweet shop sells 14 inches long 'Bahubali Gujiya' ahead of Holi, Food