കോവിഡ് കാലത്ത് വിതരണം ചെയ്തത് രണ്ട് ലക്ഷം ഭക്ഷണപ്പൊതികള്‍; യു.കെ.യുടെ ബഹുമതി നേടി ഇന്ത്യന്‍ വംശജന്‍


ഏകദേശം 100 കോടി രൂപയ്ക്കുമേല്‍ വില വരുന്ന 2 ലക്ഷത്തില്‍ പരം ഭക്ഷണപ്പൊതികളാണ് അദ്ദേഹം ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കിയത്.

അമൃത്പാൽ സിങ് മാൻ | Photo: Twitter

ലണ്ടന്‍: യു.കെ.യുടെ പുതുവര്‍ഷ ബഹുമതി പട്ടികയില്‍ ഇടം നേടി ഇന്ത്യന്‍ വംശജനായ റെസ്റ്റൊറന്റ് ഉടമ. കോവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ട കാലം മുതല്‍ രണ്ട് ലക്ഷത്തിലധികം ഭക്ഷണപൊതികളാണ് അമൃത്പാല്‍ സിങ് മാന്‍ എന്ന ജീവകാരുണ്യപ്രവര്‍ത്തകന്‍ വിതരണം ചെയ്തത്. ബ്രിട്ടീഷ് രാജകുടുംബം വിതരണം ചെയ്യുന്ന രണ്ടാമത്തെ വലിയ ബഹുമതിയായ ഒ.ബി.ഇ.(ഓഫീസര്‍ ഓഫ് ദി ഓഡര്‍ ഓഫ് ദ ബ്രിട്ടീഷ് എംപയര്‍) ബഹുമതിയാണ് അമൃത്പാലിന്റെ കരുണ വറ്റാത്ത സേവനത്തിന് തേടിയെത്തിയത്.

കോവിഡ് കാലം തുടങ്ങയതില്‍പ്പിന്നെ ഏകദേശം 100 കോടി രൂപയ്ക്കുമേല്‍ വില വരുന്ന 2 ലക്ഷത്തില്‍ പരം ഭക്ഷണപ്പൊതികളാണ് അദ്ദേഹം ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കിയത്.യു.കെ.യില്‍ അമൃത് മാന്‍ എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒട്ടേറെ കാരുണ്യപ്രവര്‍ത്തികളാണ് നടക്കുന്നത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന സംഘടനകളുമായി ചേര്‍ന്ന് വീടില്ലാത്തവര്‍, സേനാംഗങ്ങള്‍, പാരമ്പര്യം, കലകള്‍ എന്നിവയുമായി ബന്ധപ്പെട്ട സംഘടനകളിലും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്നു.

ലണ്ടനിലെ കോവെന്റ് ഗാര്‍ഡനില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചാബ് റെസ്റ്റൊറന്റിന്റെ മാനേജിങ് ഡയറക്ടറാണ് അമൃത്പാല്‍. 1946-ല്‍ അദ്ദേഹത്തിന്റെ മുതുമുത്തച്ഛന്‍ സ്ഥാപിച്ചതാണ് ഈ റെസ്റ്റൊറന്റ്. യു.കെ.യിലെ ആദ്യത്തെ പഞ്ചാബ് റെസ്റ്റൊറന്റ് കൂടിയാണിത്.

ഇതിനു പുറമെ നിയമവിദഗ്ധന്‍ എന്ന നിലയില്‍ നൂറുകണക്കിന് ആളുകള്‍ക്ക് സൗജന്യമായി നിയമപരവും ബിസിനസ് പരവുമായ ഉപദേശങ്ങളും നല്‍കി വരുന്നു.

കലയോടുള്ള വ്യക്തിപരമായ താത്പര്യം മുന്‍നിര്‍ത്തി ബ്രിട്ടീഷ് പഞ്ചാബി കലാകാരന്മാരെ സഹായിക്കുന്നതിന് ഒരു സാമൂഹിക സംരംഭത്തിനും തുടക്കം കുറിച്ചു. അണ്ടര്‍ വണ്‍ സ്‌കൈ, ദ സെവന്‍ ഡയല്‍സ് ട്രസ്റ്റ്, ഖല്‍സ അക്കാദമീസ് ട്രസ്റ്റ്, ജ ഷരണ്‍ പ്രോജക്ട് എന്നീ സംഘടനകളുമായി ചേര്‍ന്നും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്.

ബഹുമതി സംബന്ധിച്ച് ഇമെയിലൂടെ അറിയിപ്പ് ലഭിച്ചപ്പോള്‍ ഞെട്ടിപ്പോയെന്നും വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും അമൃത്പാല്‍ പറഞ്ഞു. 'ജീവകാരുണ്യത്തിനും സമൂഹത്തിമുമുള്ള സേവനങ്ങള്‍ക്ക് ഈ ഈ ബഹുമതി ലഭിച്ചത് എന്നെ കൂടുതല്‍ വിനയാന്വിതനാക്കുന്നു. സമൂഹത്തിന് വേണ്ടിയുള്ള സേവനം, നിസ്വാര്‍ത്ഥമായ സേവനം എന്നിവ ഞങ്ങളുടെ കുടുംബ ബിസിനസിന്റെ തുടക്കകാലം മുതല്‍ക്കേ ഉള്ളതാണ്. ഈ ബഹുമതി എനിക്ക് വേണ്ടി മാത്രമല്ല സ്വീകരിക്കുന്നത്, മറിച്ച് വലിയ ത്യാഗങ്ങള്‍ സഹിക്കുകയും അവസരങ്ങള്‍ സ്വീകരിക്കുകയും എനിക്ക് അവരുടെ ആത്മാവിനെ പങ്കുവെച്ച് നല്‍കുകയും ചെയ്ത എനിക്ക് മുമ്പ് വന്ന തലമുറകള്‍ക്കുവേണ്ടി ഞാന്‍ സ്വീകരിക്കുന്നു'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content highlights: London based indian origin restaurateur, Aruthpal Singh Maan, UK's new year honours list


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented