മത്സ്യ ഉത്പന്നങ്ങളിൽ ഒരു മില്ലിഗ്രാമിൽ കൂടരുത്; മീനുകളിലെ ഫോർമാൽഡിഹൈഡിന്‌ പരിധി നിശ്ചയിച്ചു


എം. ബഷീർ

വിവിധവിഭാഗം മീനുകളില്‍ ഫോര്‍മാലിന്റെ സാന്നിധ്യത്തിന് പ്രത്യേകം അളവ് നിശ്ചയിച്ചിട്ടുണ്ട്.

പ്രതീകാത്മക ചിത്രം (Photo: Biju C)

തിരുവനന്തപുരം: മീനില്‍ ഫോര്‍മാല്‍ഡിഹൈഡ് എന്ന രാസവസ്തുവിന്റെ സാന്നിധ്യത്തിന് അളവ് നിശ്ചയിച്ച് ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയന്ത്രണ അധികൃതര്‍. ഫോര്‍മാല്‍ഡിഹൈഡിന്റെ നേര്‍പ്പിച്ച രൂപമായ ഫോര്‍മാലിന്‍ ചേര്‍ക്കാന്‍ അനുമതിയില്ലെങ്കിലും മീനില്‍ സ്വാഭാവികമായി ഫോര്‍മാല്‍ഡിഹൈഡ് രൂപപ്പെടുന്നുണ്ട്. ഇത് ഒരു പരിധിയില്‍ കൂടുതല്‍ ഉണ്ടാവില്ല. അതില്‍ക്കൂടുതല്‍ ഫോര്‍മാലിന്‍ കണ്ടെത്തിയാല്‍ അത് മീന്‍ കേടാവാതിരിക്കാന്‍ കൃത്രിമമായി ചേര്‍ത്തതാവും. ഫോര്‍മാലിന്‍ ചേര്‍ക്കുന്നത് തടയാനാണ് പരിധി നിശ്ചയിച്ചത്.

വിവിധവിഭാഗം മീനുകളില്‍ ഫോര്‍മാലിന്റെ സാന്നിധ്യത്തിന് പ്രത്യേകം അളവ് നിശ്ചയിച്ചിട്ടുണ്ട്. പരിശോധനകളില്‍ ഈ മാനദണ്ഡം പാലിക്കാന്‍ കേന്ദ്ര ഭക്ഷ്യസുരക്ഷാവിഭാഗം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കി.കടല്‍മത്സ്യങ്ങളും ശുദ്ധജലമത്സ്യങ്ങളും ഉള്‍പ്പെടുന്ന വിഭാഗത്തില്‍ കിലോയ്ക്ക് നാലു മില്ലിഗ്രാമാണ് ഫോര്‍മാല്‍ഡിഹൈഡ് പരിധി. വിപണിയിലെ പ്രധാന മത്സ്യങ്ങളെല്ലാം ഈ ഗ്രൂപ്പില്‍ ഉള്‍പ്പെടും. ഇതില്‍പ്പെടാത്ത മത്സ്യങ്ങള്‍ അടുത്ത വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കിലോയ്ക്ക് എട്ട് മില്ലിഗ്രാം ഫോര്‍മാല്‍ഡിഹൈഡ് പരമാവധി ആകാമെന്നും നിശ്ചയിച്ചിട്ടുണ്ട്.

മത്സ്യ ഉത്പന്നങ്ങളില്‍ ഒരു മില്ലിഗ്രാമിനെക്കാള്‍ കൂടിയ സാന്നിധ്യം ഉണ്ടാകരുതെന്നും ഭക്ഷ്യസുരക്ഷാ അതോറിറ്റി നിര്‍ദേശിച്ചു.

എന്താണ് ഫോര്‍മാലിന്‍

ഫൊര്‍മാല്‍ഡിഹൈഡ് എന്ന രാസവസ്തുവില്‍ 35 മുതല്‍ 40 ശതമാനം വെള്ളം ചേര്‍ത്ത ലായനിയാണ് ഫോര്‍മാലിന്‍. അണുനാശിനിയും കോശകലകള്‍ക്ക് കട്ടികൂട്ടുന്നതുമായ രാസവസ്തുവാണിത്. മൃതദേഹം കേടാകാതിരിക്കാന്‍ ഇത് ഉപയോഗിക്കും.

ചേര്‍ക്കുന്നത് കേടാകാതിരിക്കാന്‍

സ്വമേധയാ രൂപപ്പെടുന്ന ഫോര്‍മാല്‍ഡിഹൈഡ് കൂടാതെ മത്സ്യം കേടാകാതിരിക്കാന്‍ ഫോര്‍മാലിന്‍ ചേര്‍ക്കുന്ന പ്രവണത വിപണിയിലുണ്ട്. മറ്റുസംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന മീനില്‍ ഫോര്‍മാലിന്‍ കലര്‍ത്തുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു.

നേരത്തേ ഭക്ഷ്യസുരക്ഷാവിഭാഗം വ്യാപകപരിശോധന നടത്തിയിരുന്നു. ഉപയോക്താക്കള്‍ക്കുതന്നെ പരിശോധന നടത്താനാകുന്ന സ്ട്രിപ്പും ലഭ്യമായിരുന്നു. ഇതോടെ ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം സംസ്ഥാനത്തെത്തുന്നത് കുറഞ്ഞു. സോഡിയം ബെന്‍സോയേറ്റ് ഉള്‍പ്പെടെയുള്ളവ അനുവദനീയമായ അളവിനപ്പുറം ഉപയോഗിച്ച് മീന്‍ എത്തിക്കുന്നതായും കണ്ടെത്തിയിരുന്നു.

മത്സ്യങ്ങളിൽ ഫോർമാൽഡിഹൈഡ് ചേർക്കുന്നതിനുള്ള പരിധി

  • കടല്‍മത്സ്യങ്ങളും ശുദ്ധജലമത്സ്യങ്ങളും ഉള്‍പ്പെടുന്ന വിഭാഗം - കിലോയ്ക്ക് നാലു മില്ലിഗ്രാം
  • ഇതില്‍പ്പെടാത്ത മത്സ്യങ്ങള്‍ കിലോയ്ക്ക് എട്ട് മില്ലിഗ്രാം

Content Highlights: formaldehyde in fish, limits have been set for formaldehyde in fish, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented