കോവിഡിന്റെ അതിശക്തമായ രണ്ടാം വരവിനെയാണ് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്. സാധാരണക്കാരുടെ ജീവിതത്തെ പിടിച്ചുലയ്ക്കുന്ന ഈ കാലത്ത് ആശ്വാസം പകരുകയാണ് കോയമ്പത്തൂരിലെ ഒരു യുവതി. വിശക്കുന്നവന് സൗജന്യ ഭക്ഷണം നല്‍കുന്ന ഇവരെ കുറിച്ച് നടനും സംവിധായകനും തിരകഥാകൃത്തുമായ ആര്‍ ജെ ബാലാജിയാണ് ട്വീറ്റ് ചെയ്തത്.

ഒരു ചെറിയ ടേബിളില്‍ ഭക്ഷണം വെച്ചിരിക്കുന്ന യുവതിയെ ചിത്രത്തില്‍ കാണാം. വിശക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഇതില്‍ നിന്നും ഭക്ഷണപൊതിയെടുക്കാമെന്ന് തമിഴില്‍ എഴുതിയിരിക്കുന്നു. കോയമ്പത്തൂര്‍ പുലിയക്കുളം ഭാഗത്തുള്ള തെരുവോര ബിരിയാണി കടയാണിത്.

ട്വീറ്റിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് .മനുഷ്യത്ത്വം മരിച്ചിട്ടില്ലെന്ന് എല്ലാവരും അഭിപ്രായപ്പെടുന്നത്.

Content Highlights: lady serving free food in Coimbatore