കോഴിക്കോട്ടെ കുടുംബശ്രീ ഭക്ഷണശാലകൾ ഒരുദിവസം ഊട്ടുന്നത് കാൽലക്ഷത്തിലധികംപേരെ


സുനിൽ മൊകേരി

വരുമാനത്തിലും വൻകുതിപ്പ്. ശരാശരി മാസവരുമാനം ഒമ്പതുലക്ഷം.

എലത്തൂര്‍: കോവിഡ് പ്രതിസന്ധികളെ തരണംചെയ്യാനായി കുടുംബശ്രീ നേതൃത്വത്തില്‍ തുടങ്ങിയ ജില്ലയിലെ ജനകീയഹോട്ടലുകള്‍ പ്രതിദിനം ഊട്ടുന്നത് കാല്‍ലക്ഷത്തിലധികംപേരെ. 20 രൂപയുടെ ഉച്ചയൂണ് കഴിക്കാനെത്തുന്നവരുടെ എണ്ണത്തില്‍ ദിനംപ്രതി വര്‍ധനയുണ്ടാവുന്നതായാണ് കണക്ക്.

ജില്ലയില്‍ 106 കുടുംബശ്രീ ഹോട്ടലുകളാണ് പ്രവര്‍ത്തിക്കുന്നത്. 2021 ഏപ്രില്‍ മുതല്‍ 2022 ഫെബ്രുവരി എട്ടുവരെ ജനകീയഹോട്ടലുകള്‍ 71,65,116 പേര്‍ക്ക് ഭക്ഷണം വിളമ്പി. ഒരുദിവസം ശരാശരി മുപ്പതിനായിരത്തില്‍പ്പരം പേരാണ് ഹോട്ടലുകളില്‍ എത്തുന്നത്. ചോറ്്, കറി, തോരന്‍, അച്ചാര്‍ എന്നിവയുള്‍പ്പെടെയുള്ള വിഭവങ്ങളാണ് മിതമായ വിലയ്ക്ക് നല്‍കുന്നത്.

9,03,600 രൂപയാണ് ഒരുമാസത്തെ ശരാശരി വരുമാനം. 85 ലക്ഷം രൂപ സബ്‌സിഡി നല്‍കുന്നതിനുമാത്രം ഓരോ മാസവും അനുവദിക്കുന്നുണ്ട്. നിലവിലുള്ള കുടിശ്ശിക തീര്‍ക്കാന്‍ തനതുവര്‍ഷം അഞ്ചുകോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. കെട്ടിടവാടക, വൈദ്യുതി, വെള്ളം എന്നിവയ്ക്കായി ത്രിതല പഞ്ചായത്തുകളാണ് പദ്ധതിവിഹിതത്തില്‍നിന്ന് തുക നീക്കിവെക്കുന്നത്. ഭക്ഷണത്തിനാവശ്യമായ അരി സബ്‌സിഡിയായും സര്‍ക്കാര്‍ നല്‍കിവരുന്നു.

കൂടുതല്‍ അപേക്ഷകള്‍ വരുന്നു

ജില്ലയിലെ കുടുംബശ്രീ ജനകീയഹോട്ടലുകളുടെ പ്രവര്‍ത്തനം മികച്ചരീതിയിലാണ് നടക്കുന്നത്. ഹോട്ടലുകള്‍ തുടങ്ങാന്‍ കൂടുതല്‍ അപേക്ഷകള്‍ വന്നുതുടങ്ങിയിട്ടുണ്ട്. നിലവില്‍ കുടിശ്ശികയായ സബ്‌സിഡി തുക നല്‍കാനും മറ്റുമായി അഞ്ചുകോടി രൂപ അനുവദിച്ചുകിട്ടിയിട്ടുണ്ട്.

പി.എം. ഗിരീശന്‍

(കോ-ഓര്‍ഡിനേറ്റര്‍ ഇന്‍ ചാര്‍ജ്, ജില്ലാ കുടുംബശ്രീമിഷന്‍)

Content highlights: kudumbasree janakeeya hotel, one day serve avarege 25000 lunch

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


rahul gandhi

2 min

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി; ലോക്‌സഭാംഗത്വം റദ്ദാക്കി ഉത്തരവിറങ്ങി

Mar 24, 2023

Most Commented