കുട്ടികള്‍ പ്രാതല്‍ പതിവായി ഒഴിവാക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം


കുട്ടികളുടെ പ്രഭാതഭക്ഷണം ആരോഗ്യപ്രദമാക്കുന്നതിനുള്ള ചില നിര്‍ദേശങ്ങളും പഠനം നടത്തിയ ഗവേഷക സംഘം മുന്നോട്ടുവെക്കുന്നുണ്ട്.

പ്രതീകാത്മക ചിത്രം | Photo: canva.com/

ജീവിതശൈലിയിലുണ്ടായ മാറ്റങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, സാമൂഹികമായ ചുറ്റുപാടിലുണ്ടായ മാറ്റങ്ങള്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ശാരീരിക, മാനസിക ആരോഗ്യത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്. ഇതില്‍ ഏറെ പ്രധാനപ്പെട്ട ഘടകമാണ് ഭക്ഷണം. നമ്മള്‍ പിന്തുടരുന്ന ആഹാരക്രമം നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ നിര്‍ണയിക്കുന്നു. ഇതില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് പ്രഭാതഭക്ഷണം. എന്നാല്‍, പ്രാതല്‍ കഴിക്കുന്നതില്‍ മുടക്കം വരുത്തുന്നത് കുട്ടികളുടെയും കൗമാരക്കാരുടെയും ശാരീരിക, മാനസിക ആരോഗ്യത്തെ ബാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനത്തില്‍.

പതിവായി പ്രഭാതഭക്ഷണം മുടക്കുന്ന കുട്ടികളിലും കൗമാരക്കാരിലും മാനസിക സാമൂഹിക പെരുമാറ്റ പ്രശ്‌നങ്ങള്‍ പിടിപെടാനുള്ള സാധ്യത അധികമാണെന്ന് പഠനം വ്യക്തമാക്കുന്നു. കൂടാതെ ഇവരുടെ ഊര്‍ജനില വളരെ കുറവായിരിക്കുമെന്നും പഠനത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു. ഫ്രണ്ടിയേഴ്‌സ് ഇന്‍ ന്യൂട്രീഷന്‍ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.



സ്പാനിഷ് നാഷണല്‍ ഹെല്‍ത്ത് സര്‍വെ(2017)യില്‍ പങ്കെടുത്ത 3772 കുട്ടികളിലും കൗമാരക്കാരിലുമാണ് പഠനം നടത്തിയത്. നാലിനും 14-നും ഇടയില്‍ പ്രായമുള്ളവരെയാണ് പഠനത്തില്‍ പരിഗണിച്ചത്. ഇവരുടെ പ്രാതലിലെ ശീലങ്ങളും എവിടെനിന്നാണ് കഴിക്കുന്നതെന്ന(വീട്ടില്‍നിന്നോ പുറത്തുനിന്നോ) കാര്യങ്ങളും നിരീക്ഷിച്ചു.

പതിവായി പ്രഭാതഭക്ഷണം ഒഴിവാക്കുകയോ പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ശീലമാക്കുകയും ചെയ്യുന്നവരില്‍ കൂടിയ അളവില്‍ മാനസിക സാമൂഹിക പ്രശ്‌നങ്ങള്‍ കണ്ടെത്തി.

ഇതിനൊപ്പം കുട്ടികളുടെ പ്രഭാതഭക്ഷണം ആരോഗ്യപ്രദമാക്കുന്നതിനുള്ള ചില നിര്‍ദേശങ്ങളും പഠനം നടത്തിയ ഗവേഷക സംഘം മുന്നോട്ടുവെക്കുന്നുണ്ട്.

Content Highlights: skipping breakfast, may affect overall health of kids, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented