ലണ്ടന്‍: ചിക്കന്‍ പ്രേമികളുടെ പ്രിയപ്പെട്ട  കെ.എഫ്.സി റെസ്റ്റോറന്റുകള്‍ ബ്രിട്ടനിലെ നിരവധി ശാഖകള്‍ അടച്ചുപൂട്ടി. കോഴിയിറിച്ചിയുടെ അപര്യാപ്തതയാണ് റെസ്റ്റോറന്റുകള്‍ അടച്ചു പൂട്ടുന്നതിലേക്ക് നയിച്ചത്. കെ.എഫ്.സിയുടെ വിതരണ സംവിധാനവും പ്രതിസന്ധിയെ തുടര്‍ന്ന് താറുമാറായി. 

ഇംഗ്ലണ്ടില്‍ ഉടനീളം ഏകദേശം 900 കെ.എഫ്.സി റെസ്റ്റോറന്റുകള്‍ ഉണ്ട്. ഇതില്‍  300 എണ്ണം മാത്രമാണ് കഴിഞ്ഞ വാരാന്ത്യത്തില്‍ തുറന്ന് പ്രവര്‍ത്തിച്ചത്. തുറന്നു പ്രവര്‍ത്തിച്ചവയാകട്ടെ മെനു വെട്ടിക്കുറയ്ക്കുകയും ചെയ്തു. 

പുതിയ വിതരണ പങ്കാളികളായ ഡിഎച്ച്എല്ലുമായി ചില പ്രശ്‌നങ്ങളുണ്ടായെന്നും അതാണ്  പ്രതിസന്ധിയിലേക്ക് നയിച്ചതെന്നും കെ.എഫ്.സി വ്യക്തമാക്കി.  

 ഉപഭോക്താക്കളെ നിരാശരാക്കേണ്ടി വന്നതില്‍ കെ.എഫ്.സി തങ്ങളുടെ വെബ്‌സൈറ്റിലൂടെ മാപ്പ് പറഞ്ഞു.

 content highlight: kfc closes outlets in britain