ഭക്ഷണ പ്രേമികള്‍ക്ക് വളരെയധികം പ്രിയപ്പെട്ട വിഭവമാണ് മോമോസ്. വിവിധ തരം മോമാസ് വിപണിയില്‍ ഇന്ന് ലഭ്യമാണ്. ആവിയില്‍ പുഴുങ്ങിയും വറുത്തും മോമോസ് തയ്യാറാക്കാറുണ്ട്. ഇപ്പോള്‍ ശ്രദ്ധ നേടുന്നത് ഒരു ഭീമന് മോമോസാണ്. ജംബോ മോമാസ് എന്ന് പേരിട്ടിരിക്കുന്ന ഈ വിഭവം ഭക്ഷണപ്രേമികളുടെ മനം കവരുകയാണ്
ഡല്‍ഹിയിലെ വെസ്റ്റ് പട്ടേല്‍ നഗറിലുള്ള ഇന്‍ഡി മോമോ എന്ന് പേരുള്ള ഹോട്ടലിലാണ് ഇവ ലഭ്യമാവുക. ആവിയില്‍ പുഴുങ്ങിയെടുക്കുന്ന ഈ മോമോസിനൊപ്പം വിവിധ തരം ചട്ണിയും ഇവിടെ ലഭിക്കും
അക്ഷിത് ഗുപ്തയെന്ന ഫുഡ് ബ്ളോഗറാണ് ഈ മോമസിനെ സോഷ്യല്‍ മീഡിയയ്ക്ക് പരിചയപ്പെടുത്തിയത്. ചിത്രം പോസ്റ്റ് ചെയ്ത് വളരെ വേഗം തന്നെ ഇവ ശ്രദ്ധ നേടി. മോമാസ് തയ്യാറാക്കുന്ന വിധവും അക്ഷിത് പങ്കുവെച്ചിട്ടുണ്ട് .
Content Highlights: Jumbo momos in delhi