ഡാവിഞ്ചിയുടെ മൊണാലിസയ്ക്ക് ഇത് പുനര്‍ജന്മം. പുതുജീവനേകിയത് ഡോക്ടന്മാരോ ചിത്രക്കാരന്മാരോ അല്ല, 24,000 ധാന്യമണികള്‍ ഉപയോഗിച്ചാണ്‌ ലിയോനാഡോ ഡാവിഞ്ചിയുടെ മൊണാലിസ പുനംസൃഷ്ടിച്ചത്.

പ്രായഭേദമന്യേ ജപ്പാനിലെ ഇരുനൂറോളം കുടുംബങ്ങളാണ് ധാന്യമണികള്‍ കൊണ്ട് മൊണാലിസയെ രൂപപ്പെടുത്തിയത്. ജപ്പാനിലെ സോകയിലെ ഒരു ജിമ്മിലാണ് 13 മീറ്റര്‍ നീളവും 9 മീറ്റര്‍  വീതിയോടും കൂടി ഡാവിഞ്ചി ചിത്രം തീര്‍ത്തതെന്നാണ് ബാങ്കോക്ക് പോസ്റ്റ് റിപ്പോര്‍ട്ട്‌ ച്ചെയുന്നത്.

ജപ്പാനിലെ പ്രാദേശിക അരിപ്പൊടി നിര്‍മാതാക്കളായ 'സോക സെന്‍ബാ'യുടെ പ്രചരണാര്‍ഥമാണ് ചിത്രം സൃഷ്ടിച്ചത്. സോയാ സോസ്, തേയില, പഞ്ചസാര എന്നിവ ചേര്‍ത്ത് ഏഴ് വൈവിധ്യമാര്‍ന്ന നിറങ്ങളിലാണ് ചിത്രം രൂപപ്പെടുത്തിയത്.

ലോകത്തിലെ ഏറ്റവും വലിയ വിചിത്രപ്പണി എന്ന ഗിന്നസ് റെക്കോര്‍ഡും ഈ മൊണാലിസ ചിത്രപ്പണിക്ക്  ലഭിച്ചു. 

 

content highlight: Japanese town recreates Mona Lisa using 24,000 rice-crackers