.
ജപ്പാനുമായോ സമൂസയുമായോ നൂലിൽകെട്ടിയ ബന്ധംപോലുമില്ലാത്ത ഒരു ജാപ്പനീസ് വിഭവമാണ് തലസ്ഥാനത്തെ അതിപ്രശസ്ത ജാപ്പനീസ് സമൂസ. ഓൾഡ് ഡൽഹിയിലെ ദിവാൻ ഹാൾ റോഡിലെ ഓൾഡ് ലജ്പത് റായ് മാർക്കറ്റിനും മോട്ടി സിനിമയ്ക്കും ഇടയിലുള്ള ഒരു ചെറിയ വഴിയോരഭക്ഷണശാലയായ മനോഹർ ധാബയിലാണ് സംഭവമുള്ളത്.
നമ്മുടെ മലയാളി പഫ്‌സിനോട് സാമ്യമുള്ള വിഭവമാണ് സത്യത്തിൽ ജാപ്പനീസ് സമൂസ-ഒരുതരം പഫ് പേസ്ട്രി. ഏകദേശം 30 മുതൽ 60 ലെയറുകളുള്ള ക്രഞ്ചി പുറംപാളിക്കകത്ത് സമൂസയുടെതിനുസമാനമായി ഉരുളക്കിഴങ്ങ്, കടല എന്നിവകൊണ്ടുണ്ടാക്കുന്ന എരിവുള്ള മസാല നിറച്ചാണ് വിഭവം തയ്യാറാക്കുന്നത്.
വേവിച്ച മത്തങ്ങയും മാങ്ങയുംകൊണ്ട് തയ്യാറാക്കുന്ന ഒരുതരം മഞ്ഞ ചട്ണിക്കൊപ്പമാണ് സമൂസ വിളമ്പുന്നത്. ചൂടും എരിവുമുള്ള പയർകറിയും ആവശ്യക്കാർക്ക് നൽകുന്നുണ്ട്. 1924-ൽ, നിലവിൽ കട നോക്കിനടത്തുന്ന ഉമേഷിന്റെ മുത്തച്ഛൻ ലാഹോറിലാരംഭിച്ച ഭക്ഷണശാല പിന്നീട് 1949-ൽ ഡൽഹിയിലേക്ക് കുടിയേറിയപ്പോൾ ഇവിടെ ആരംഭിക്കുകയായിരുന്നു. കച്ചവടം തുടങ്ങിയകാലത്ത് മുത്തച്ഛനാണ് ഈ വിഭവത്തിന് പേരിട്ടതെന്നും എന്തിനാണെന്ന് ആർക്കും അറിയില്ലെന്നും പറഞ്ഞ് ഉമേഷ് ചിരിക്കുന്നു.
ഇരിക്കാനും ഭക്ഷണം കഴിക്കാനും കുറച്ച് മേശകളും കസേരകളും മാത്രമാണ് കടയിലുള്ളത്. മനോഹർ ധാബയിൽ പൂരി ചോലെ, ആലൂ നാൻ, ലച്ഛാ പറാത്താ, മിസ്സി റൊട്ടി എന്നിവ വിൽക്കുന്നുണ്ടെങ്കിലും ജാപ്പനീസ് സമൂസയാണ് പ്രശസ്തം.
Content Highlights: japanese samosa ,delhi,food,samosa


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..