photo|twitter.com/HiroSuzukiAmbJP
ആഗോളതലത്തില്‍ ജനപ്രീതി നേടിയ ഒന്നാണ് ഇന്ത്യയിലെ സ്ട്രീറ്റ് ഫുഡുകളുടെ വൈവിധ്യം. ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു പ്രധാനപ്പെട്ട ഘടകം കൂടിയാണിത്. പാനിപ്പൂരിയും വടപ്പാവും ബേല്‍ പൂരിയും തുടങ്ങി നിരവധിത്തരത്തിലുള്ള ഭക്ഷണങ്ങള്‍ ഇതിലുള്‍പ്പെടും.
വഴിയോര ഭക്ഷണശാലകള്‍ നിരവധി പരീക്ഷണങ്ങളും നടക്കുന്നയിടം കൂടിയാണ്. അത്രയും വ്യത്യസ്തമായ ഭക്ഷണങ്ങളാണ് ഇന്ത്യയുടെ വിവിധയിടങ്ങളിലെ വഴിയോരഭക്ഷണസ്റ്റാളുകളില്‍ വില്‍പ്പന നടത്തുന്നത്. ഇപ്പോളിതാ ഇന്ത്യയിലെ ജപ്പാന്‍ അംബാസഡറായ ഹിരോഷി സുസുക്കിയാണ് ഇന്ത്യയുടെ സ്ട്രീറ്റ് ഫുഡിനെ പ്രകീര്‍ത്തിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.
പൂനെയില്‍ നിന്ന് വടാപ്പാവ് കഴിച്ചതിന്റെ അനുഭവമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹം വടാപ്പാവ് കഴിക്കുന്നതിന്റെ വീഡിയോയും പങ്കിട്ടുണ്ട്. ഇന്ത്യയിലെ സ്ട്രീറ്റ് ഫുഡ് എനിക്ക് ഇഷ്ടമാണ്, എന്നാല്‍ കുറച്ച് എരിവ് കുറയ്ക്കൂ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീഡിയോ വളരെ വേഗത്തിലാണ് ട്വിറ്ററില്‍ വൈറലായി മാറിയത്. ജപ്പാന്‍ അംബാസഡറുടെ പോസ്റ്റിന് താഴെ നിരവധിപ്പേരാണ് കമന്റുമായെത്തിയത്. തങ്ങളുടെ പ്രദേശിക ഭക്ഷണങ്ങള്‍ അദ്ദേഹത്തിനായി പലരും നിര്‍ദ്ദേശിക്കുകയുമുണ്ടായി. ഹൈദരാബാദിലെ മിര്‍ച്ചി ബജി പരീക്ഷിക്കൂ, രാജസ്ഥാനി ഭക്ഷണം കഴിച്ചുനോക്കൂ, സ്വീറ്റി ലസിയോ മാംഗോ മസ്താനിയോ കഴിച്ചുനോക്കുന്നോ' എന്നതരത്തില്‍ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.
Content Highlights: Japanese Ambassador Hiroshi Suzuki,vada pav,street food,food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..