ബാലുശ്ശേരി: വനിതാശിശുവികസനവകുപ്പ് ബാലുശ്ശേരി അഡീഷണല്‍ പ്രോജക്ടില്‍ ഉള്‍പ്പെട്ട നടുവണ്ണൂര്‍ പഞ്ചായത്തിലെ രണ്ടാംനമ്പര്‍ അങ്കണവാടിക്ക് നല്കിയ ശര്‍ക്കരയില്‍ മായം കലര്‍ന്നതായി സംശയം. തുടര്‍ന്ന് ജില്ലയിലെ എല്ലാ അങ്കണവാടികളിലും ശര്‍ക്കര ഉപയോഗം തത്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ജില്ലാപ്രോഗ്രാം ഓഫീസര്‍ ടി. അഫ്സത്ത് നിര്‍ദേശംനല്‍കി.
ശര്‍ക്കര ഉപയോഗിച്ച് പായസം പാകം ചെയ്യുമ്പോഴാണ് ശര്‍ക്കരയില്‍ കടുംചുവപ്പുനിറം കലര്‍ന്നതായി അങ്കണവാടി ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടത്. പായസം ചുവപ്പ് നിറത്തിലായതിനെത്തുടര്ന്ന് സൂപ്പര്‍ വൈസര്മുഖേന പ്രോജക്ട് ഓഫീസര്‍ എന്‍.പി. നന്ദിനിയെ വിവരം അറിയിക്കുകയുണ്ടായി. ഇവര്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ക്ക് വിവരം കൈമാറുകയായിരുന്നു.
കൊയിലാണ്ടി സിവില്‍ സപ്ലൈസ് മുഖേനയാണ് നടുവണ്ണൂര്പഞ്ചായത്തിലെ അങ്കണവാടികളില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാറുള്ളത് കളക്ടര്‍, ഫുഡ് സേഫ്റ്റി അസി.കമ്മിഷണര്‍ എന്നിവരുമായി ബന്ധപ്പെട്ടശേഷമാണ് ശരക്കര ഉപയോഗം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് ജില്ലാ പ്രോഗ്രാംഓഫീസര്‍ അറിയിച്ചു.
ContentHighlights: jaggery supplied in agnawaadi was adulterated, Jaggery,Baalusery anganawaadi