പ്രതീകാത്മക ചിത്രം (Photo: V.K. Aji)
കൊച്ചി: സീസണ്‍ എത്തും മുന്‍പേ മോഹവിലയുമായി കേരളവിപണിയില്‍ ചക്ക എത്തിത്തുടങ്ങി. കിലോയ്ക്ക് വിപണിയില്‍ 30 മുതല്‍ 80 രൂപവരെയാണ് വില. കോട്ടയം, പാലക്കാട് ജില്ലകളില്‍നിന്നാണ് ചക്കകള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.
ഇടിച്ചക്ക, കറിച്ചക്ക, പഴുത്തചക്ക, എന്നിങ്ങനെയാണ് ചക്ക എത്തുന്നത്. ഇതില്‍ ഇടിച്ചക്കയ്ക്ക് കിലോയ്ക്ക് 50-70 രൂപവരെയാണ് വില. കറിച്ചക്കയ്ക്ക് 30-50 രൂപവരെയും പഴുത്തതിന് 40-60 വരെയുമാണ് ചില്ലറ വില്‍പ്പന വില. എന്നാല്‍, ചിലയിടങ്ങളില്‍ 80 വരെയുണ്ട് വില. അഞ്ച് കിലോ മുതലുള്ള ചക്കകള്‍ ലഭ്യമാണ്.
ഡിസംബര്‍ അവസാന വാരത്തോടെയാണ് കേരളത്തില്‍ ചക്ക സീസണ്‍ ആരംഭിക്കുന്നത്. നിലവില്‍ നാടന് പകരം വിദേശിയും അത്യുത്പാദന ശേഷിയുള്ളതുമായ വരിക്കച്ചക്കകളാണ് വിപണിയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ളി എന്ന ഇം പ്ലാവാണ് നേരത്തെ കായ്ക്കുന്നത്. വര്‍ഷത്തില്‍ രണ്ടുമാസമൊഴികെ ബാക്കി എല്ലാ മാസവും ഇത്തരം പ്ലാവുകള്‍ വിളവ് നല്‍കും. കൂടാതെ, തേന്‍ വരിക്ക, ചെമ്പരത്തി വരിക്ക എന്നിവയുടെ വിളവെടുപ്പും ചില ജില്ലകളില്‍ ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച്-ഏപ്രില്‍-മേയ് മാസങ്ങളാണ് കേരളത്തിലെ പ്രധാന ചക്ക സീസണ്‍. സീസണ്‍ അടുക്കുംതോറും ചക്കയുടെ വിലയും കുറയും. ഇടയ്ക്കിടെയുള്ള മഴ ചക്ക വില്‍പ്പനയെ ബാധിക്കാറുണ്ട്. വില കുത്തനെ ഇടിയാന്‍ മഴ കാരണമാകാറുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു.
പ്രമേഹം തടയുമെന്ന് പഠനം
ചക്കയ്ക്ക് പ്രിയം കൂടുന്നതിനിടെ പച്ച കച്ചപ്പൊടി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്കക്ാന്‍ സഹായിക്കുമെന്ന് പഠനറിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്. ജാക്ക് ഫ്രൂട്ട് 365, ബീറ്റോ എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. ഇന്ത്യയിലെ 353 പേരില്‍ നടത്തിയ പഠനത്തില്‍ മൂന്ന് ആഴ്ച കൊണ്ട് വ്യത്യാസം കണ്ടതായി ഇവര്‍ അവകാശപ്പെടുന്നു.
ബീറ്റോ ആപ്പ് വഴി ജാക്ക് ഫ്രൂട്ട് 365-യുടെ ഉത്പന്നമായ പച്ചചക്കപ്പൊടി വാങ്ങി ഉപയോഗിച്ചവരിലാണ് പഠനം നടത്തിയത്. ഈ രോഗം പോര്‍ച്ചുഗലില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്‍(ഐ.ഡി.എഫ്.) കോണ്‍ഗ്രസില്‍ അവതരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തതായി ജാക്ക് ഫ്രൂട്ട് 365 സ്ഥാപകന്‍ ജെയിംസ് ജോസഫ് അറിയിച്ചു.
Content Highlights: jackfruit season started in kerala, jackfruit may decrease blood sugar, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..