രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഒരു കപ്പ് ചായ കുടിച്ചില്ലെങ്കില്‍ ഉന്മേഷം തോന്നാത്തവരായിരിക്കും ഭൂരിഭാഗം പേരും. നല്ല കടുപ്പത്തിലും കടുപ്പം കുറച്ചും പാലിനൊപ്പവുമെല്ലാം ചായ ശീലമാക്കിയവരാണ് നമ്മളില്‍ അധികവും. എന്നാല്‍, വളരെ എളുപ്പത്തില്‍ മായം കലര്‍ത്താന്‍ സാധ്യതയുള്ള ഒന്നാണ് ചായപ്പൊടി. ചായപ്പൊടിയില്‍ മായം കലര്‍ത്തിയിട്ടുണ്ടോയെന്നറിയാല്‍ ഒരു എളുപ്പവഴിയുണ്ട്. ഇത് പരിചയപ്പെടുത്തുകയാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡാര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്.എസ്.എസ്.എ.ഐ.).

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by FSSAI (@fssai_safefood)

ലിറ്റ്മസ് പേപ്പറില്‍ കുറച്ച് ചായപ്പൊടി എടുത്തശേഷം അതിലേക്ക് മൂന്നോ നാലോ തുള്ളി വെള്ളം ഒഴിക്കുക. കുറച്ച് സമയം കാത്തിരുന്നശേഷം ചായപ്പൊടി ലിറ്റ്മസ് പേപ്പറില്‍നിന്ന് മാറ്റുക. ചായപ്പൊടിയില്‍ മായം ഒന്നും കലര്‍ന്നിട്ടില്ലെങ്കില്‍ ലിറ്റ്മസ് പേപ്പറില്‍ വളരെ നേരിയ അളവില്‍ നിറം പിടിച്ചിട്ടുണ്ടാകും. മായം കലര്‍ന്നതാണെങ്കില്‍ നല്ല കട്ടിയായി കറപോലെ നിറം പടര്‍ന്നിട്ടുണ്ടാകും. 

എഫ്.എസ്.എസ്.എ.ഐ.യുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് അവര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നേരത്തെ കുരുമുളകിലെയും മുളക് പൊടിയിലെയും മായം കണ്ടെത്തുന്നതിനുള്ള വീഡിയോ ഇതുപോലെ അവര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചിരുന്നു.

Content highlights: is your tea adulterated fssai suggests a simple test to help identify