ബേക്ക് ചെയ്‌തെടുത്ത പരന്ന മധുരമൂറുന്ന 'കറുമുറ' കുക്കീസ് കഴിച്ചാലോ... നഴ്‌സിങ് ജോലി ഉപേക്ഷിച്ച് കുക്കീസ് സ്‌പെഷ്യലിസ്റ്റായി മാറിയിരിക്കുകയാണ് അടാട്ട് സ്വദേശിയായ ശ്രീലേഖ ഉണ്ണികൃഷ്ണന്‍. ത്യശ്ശൂര്‍ കളക്ടറേറ്റില്‍ നടക്കുന്ന കുടുംബശ്രീ ഓണചന്തയില്‍ ശ്രീലേഖയുടെ കുക്കീസിന് ആരാധകര്‍ ഏറെയാണ്.

സ്റ്റാളില്‍ എത്തിയാല്‍ കുക്കീസെല്ലാം പെട്ടെന്നുതന്നെ വിറ്റുപോകുമെന്ന് ഇവര്‍ പറയുന്നു. രുചി കൂട്ടുന്നതിനായി കൃത്രിമനിറങ്ങളോ മറ്റുകാര്യങ്ങളോ ചെയ്യാറില്ലെന്ന് ശ്രീലേഖ പറയുന്നു.

എള്ളും നട്ട്‌സും ഈന്തപ്പഴവും കാരറ്റും മസാലയും എന്തിന് ഇഞ്ചിയിലും പച്ചമുളകിലും വരെ ശ്രീലേഖ കുക്കീസ് തയ്യാറാക്കും. എള്ളും നട്ട്‌സും ഒക്കെ കഴിക്കാന്‍ മക്കള്‍ക്ക് ആദ്യം മടിയായിരുന്നു. ഇത് അവര്‍ക്ക് കൊടുക്കാന്‍ വേണ്ടിയാണ് കുക്കീസ് തയ്യാറാക്കി തുടങ്ങിയത്.

സംഭവം കൊള്ളാമെന്ന് തോന്നിയതോടെ വീട്ടില്‍ ചെറിയൊരു യൂണിറ്റായി തുടങ്ങി. ഇപ്പോള്‍ മൂന്ന് വര്‍ഷമായി കുക്കീസ് ഉണ്ടാക്കാന്‍ തുടങ്ങിയിട്ട്. ഫോട്ടോ കേക്ക് അടക്കം ചെയ്തുകൊടുക്കാറുണ്ട്.

Content Highlights: onam market in thrissur