കാർട്ടൂണുകളിലും ചിത്രങ്ങളിലുമൊക്കെ മഞ്ഞുവീടുകൾ അഥവാ ഇഗ്ലുവിനെക്കുറിച്ച് ധാരാളം കണ്ടിട്ടും കേട്ടിട്ടുമുണ്ടാവും. ഇപ്പോഴിതാ ഇന്ത്യയിലാദ്യമായി ഇഗ്ലൂ കഫേയും ആരംഭിച്ചിരിക്കുകയാണ് എന്നതാണ് പുതിയ വാർത്ത. കശ്മീരിലെ ഗുൽമാർഗിൽ നിന്നാണ് യാത്രാപ്രേമികളെ ആനന്ദിപ്പിക്കുന്ന വിശേഷം പുറത്തുവന്നിരിക്കുന്നത്.
മഞ്ഞുകൊണ്ടു തയ്യാറാക്കുന്ന ചെറിയ ഇടങ്ങളെയാണ് ഇഗ്ലു എന്നു പറയുന്നത്. ഇതുപോലെതന്നെ ഐസും മഞ്ഞും കൊണ്ടാണ് ഇവിടെയും കഫേ നിർമിച്ചിരിക്കുന്നത്. ഇഗ്ലൂ കഫേയ്ക്കുള്ളിലെ കസേരകളും മേശകളും ചുമർ അലങ്കാരങ്ങളുമൊക്കെ ഐസ് കൊണ്ടു നിർമിച്ചവയാണ്. നാല് മേശകളാണ് നിലവിലെ കഫേയിലുള്ളത്.
Asia’s large and India’s first Igloo Cafe setup in Gulmarg #Kashmir. pic.twitter.com/iDAXQoKJh8
— Sajjad Kargili (@Sajjad_Kargili) January 28, 2021
കോൽഹായ് റിസോർട്ട് ഉടമയായ വസീം ഷായുടെ ഉടമസ്ഥതയിലുള്ളതാണ് പുതിയ കഫേ. യാത്രാപ്രേമി കൂടിയായ താൻ സ്വിറ്റ്സർലൻഡിലാണ് ഇത്തരമൊരു കഫേ ആദ്യമായി കാണുന്നതെന്നും അതോടെയാണ് തന്റെ നാട്ടിലും അത്തരത്തിലൊന്നു പണിയാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഗുൽമാർഗിൽ ആദ്യത്തെ സംരംഭമാണ് ഇതെന്നും വൈകാതെ ഇത്തരത്തിൽ കൂടുതൽ പണിയാൻ താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
13 അടി നീളവും 22 അടി വീതിയുമാണ് ഇഗ്ലൂ കഫേയ്ക്കുള്ളത്. ഒരുനേരം പതിനാറോളം പേർക്ക് ഇരിക്കാവുന്ന വിധത്തിലാണ് നിർമിച്ചിരിക്കുന്നത്.
Content Highlights: India Gets Its First-Ever Igloo Cafe In Kashmir’s Gulmarg,