photo|instagram.com/cheffitup/
നമ്മുടെ ആഹാരത്തിന്റെ പ്രധാനഭാഗമാണ് അരി. അരി ഒഴിവാക്കിയുള്ള ഭക്ഷണരീതിയെക്കുറിച്ച് ആലോചിക്കുന്നത് തന്നെ നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ ബ്ലാക്ക് റൈസ് നമ്മുടെ നാട്ടില്‍ അത്ര പ്രചാരത്തിലുള്ള അരിയല്ല. നമ്മള്‍ സാധാരണയായി ഉപയോഗിക്കുന്ന അരിയേക്കാളും ആരോഗ്യത്തിനും പ്രമേഹ രോഗികള്‍ക്കും ഉപയോഗിക്കാവുന്ന ഒരു അരിയാണ് ബ്ലാക്ക് റൈസ്.
നല്ല കടുത്ത പര്‍പ്പിള്‍ നിറത്തിലാണ് ബ്ലാക്ക് റൈസ് കാണപ്പെടുന്നത്. തിളപ്പിക്കുമ്പോള്‍ വെളളത്തിനും ഇതേ നിറം വരും. ചൈനയിലാണ് ഈ അരി വ്യാപകമായി ഉപയോഗിച്ചിരുന്നത്. നല്ല മൃദുത്വമുള്ളതും രുചികരവുമാണ് ഈ അരി. ബ്ലാക്ക് റൈസിന്റെ ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.
നമ്മളുടെ തലച്ചോറിന്റെ കൃത്യമായ പ്രവര്‍ത്തനത്തിനും ഞരമ്പുകളുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്. ശരീരത്തിലെ ഓരോ കോശങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ഇതിലെ ആന്റിഓക്സിഡന്റ്സിന്റെ സാന്നിധ്യം വളരെയധികം സഹായിക്കും.
ഗ്ലൂട്ടന്‍ അലര്‍ജിയുള്ള ആളുകള്‍ക്കും ഇത് ഉപകാരപ്രദമാണ്. ഗ്ലൂട്ടന്‍ അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ ചിലര്‍ക്ക് ചൊറിച്ചില്‍, അസിഡിറ്റി പ്രശ്നങ്ങളും വരാറുണ്ട്. ഇവര്‍ക്ക് ഗ്ലൂട്ടന്‍ ഫ്രീ ആയിട്ടുള്ള ബ്ലാക്ക് റൈസ് കഴിക്കാം.
ബ്ലാക്ക് റൈസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇത് പ്രമേഹം കുറയ്ക്കാന്‍ സഹായിക്കുന്നു. പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹം ഉള്ളവര്‍ക്ക് ബ്ലാക്ക് റൈസ് കഴിക്കുന്നത് ഗുണം ചെയ്യും.
ഇതില്‍ ലൂട്ടെയ്ന്‍ അതുപോലെ, സിയാസാന്തിന്‍ എന്നിങ്ങനെ രണ്ട് തരത്തിലുള്ള കരോറ്റെനോഡ്സ് അടങ്ങിയിരിക്കുന്നു. ഇത് കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്നവയാണ്. ഇവ ആന്റിഓക്സിഡന്റ്സ് പോലെ പ്രവര്‍ത്തിക്കുകയും കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു. അതുപോലെ, അണുബാധകളില്‍ നിന്നും ഇവ സംരക്ഷണം നല്‍കുന്നു. ബ്ലൂ ലൈറ്റ് വേവ്സില്‍ നിന്നും ഇത് കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കും.
ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബ്ലാക്ക് റൈസ്. ഇതില്‍ ആന്തോസിയാനിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ആന്റി- ഒബിസിറ്റി പ്രോപര്‍ട്ടീസായ ആന്തോസിയാനിഡിന്‍സും അതുപോലെ, അന്തോസിയാനിനും അടങ്ങിയിരിക്കുന്നതിനാല്‍ ഇവ ആരോഗ്യത്തിന് വളരെ നല്ലതാണ്.
അതിനാല്‍ തന്നെ ബ്ലാക്ക് റൈസ് കഴിക്കുന്നത് തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്നതുമാണ്. ബ്ലാക്ക് റൈസ് കഴിക്കുന്നത് ഡയറ്റ് എടുക്കുന്നവര്‍ക്കെല്ലാം നല്ലതാണ്.
ബ്ലാക്ക് റൈസില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്. നമ്മളുടെ ശരീരത്തിന് ആന്റിഓക്സിഡന്റ്സ് വളരെ അനിവാര്യമാണ്. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ്സ് കുറയ്ക്കുന്നതിനും അതുപോലെ, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കും
Content Highlights: Black Rice,'Forbidden Rice,rice, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..