കോഴിക്കോട് ജില്ലയില്‍ ഒരു വര്‍ഷത്തിനിടെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയത് 4581 പരിശോധനകള്‍


എൻ. സൗമ്യ

ഷവര്‍മയില്‍ ഉപയോഗിക്കുന്ന പച്ചക്കറി കൃത്യമായി കഴുകാത്തതും പ്രശ്‌നമാണ്.

പ്രതീകാത്മക ചിത്രം

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയത് 4581 പരിശോധനകള്‍. ഇതില്‍ 190 കേസുകള്‍ ഇപ്പോള്‍ കോടതിയിലാണ്. ആരോഗ്യത്തിന് ഹാനികരമാകുന്ന രീതിയില്‍ ഭക്ഷണവില്‍പ്പന നടത്തിയതിനാണ് 92 പ്രോസിക്യൂഷന്‍ കേസുകള്‍. പിഴയുംതടവുംവരെ ശിക്ഷ ലഭിക്കാം. 98 കേസുകള്‍ ആര്‍.ഡി.ഒ. കോടതിയിലാണ്. പിഴ ശിക്ഷമാത്രം ഉള്ളതാണ് ഇത്തരം കേസുകള്‍.

ഷവര്‍മ, മന്തി, അല്‍ഫാംപോലുള്ള ഫാസ്റ്റ്ഫുഡുകളുമായി ബന്ധപ്പെട്ടുള്ളതാണ് പ്രോസിക്യൂഷന്‍ കേസുകളേറെയും. സിന്തറ്റിക് കളര്‍ ചേര്‍ക്കുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഇതിലുള്‍പ്പെടും. ബേക്കറി ഉത്പന്നങ്ങള്‍, ശര്‍ക്കരയിലെ മായം, മസാലക്കൂട്ടുകളിലെ കീടനാശിനിസാന്നിധ്യം എന്നിവയുമായി ബന്ധപ്പെട്ടെല്ലാം പരാതിയുണ്ട്.

സാധാരണരീതിയിലുള്ളതിന് പുറമേ ഇപ്പോള്‍ ഷവര്‍മ, മന്തിക്കടകള്‍ കേന്ദ്രീകരിച്ചാണ് കൂടുതല്‍ പരിശോധന. കഴിഞ്ഞ ദിവസങ്ങളില്‍ 34 ഇടങ്ങളില്‍ പരിശോധന നടത്തി. ഒരുസ്ഥാപനം പൂട്ടി. ജില്ലയില്‍ 12 ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരാണുള്ളത്. രണ്ടുപേരുടെ ഒഴിവുണ്ട്. മൊബൈല്‍ സ്‌ക്വാഡും പരിശോധിക്കുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണര്‍ കെ.കെ. അനിലന്‍ പറഞ്ഞു.

കുഴപ്പം ഭക്ഷണത്തിനല്ല

ഭക്ഷ്യവിഷബാധയുണ്ടാകുമ്പോള്‍ ഭക്ഷണത്തിനെല്ലാം പ്രശ്‌നമാണെന്ന് കരുതേണ്ട, അത് ഷവര്‍മയായാലും ചിക്കനോ മീനോ പച്ചക്കറിവിഭവമോ ആയാലും. ഭക്ഷണം ഉണ്ടാക്കുന്നതിലെയും സൂക്ഷിക്കുന്നതിലെയും പ്രശ്‌നമാണ് വിഷബാധയുണ്ടാക്കുന്നത്.

• റോഡിലേക്ക് തുറന്നുവെച്ച രീതിയില്‍ പൊടിയും പുകയുമേറ്റ് ഷവര്‍മ വില്‍ക്കുമ്പോള്‍ പ്രശ്‌നമാകും.

• മയോണൈസാണ് ഷവര്‍മയില്‍ പ്രധാന ഘടകം. മുട്ടയുടെ വെള്ള, വെളുത്തുള്ളി, സൂര്യകാന്തിയെണ്ണ എന്നിവയാണ് പ്രധാന ചേരുവ. പഴകിയാല്‍ ബാക്ടീരിയ പെരുകും. ഇത് സൂക്ഷിക്കുന്നതാകട്ടെ തണുപ്പില്ലാത്തയിടത്തും. ഭക്ഷ്യവിഷബാധ ഉറപ്പ്.

• ഷവര്‍മയില്‍ ഉപയോഗിക്കുന്ന പച്ചക്കറി കൃത്യമായി കഴുകാത്തതും പ്രശ്‌നമാണ്.

• സാല്‍മോണല്ല ബാക്ടീരിയയാണ് അപകടമുണ്ടാക്കുന്നത്. പഴകിയ മാംസം, കൃത്യമായി വേവിക്കാത്തവ എന്നിവയിലാണ് സാല്‍മോണല്ല ഉണ്ടാവുക. ഷവര്‍മയൊക്കെ കനത്തില്‍ ചെത്തിയെടുത്ത് നല്‍കുമ്പോള്‍ പലപ്പോഴും ഇറച്ചി കൃത്യമായി വേവാറില്ല. കനംകുറഞ്ഞ് ചെത്തിയെടുക്കണം.

• ഏത് ഭക്ഷണമായാലും പാഴ്സല്‍ വാങ്ങിക്കൊണ്ടുപോയി വളരെനേരം കഴിഞ്ഞ് കഴിക്കുന്നതും അപകടമുണ്ടാക്കാം. രണ്ടോ മൂന്നോ മണിക്കൂറിനുള്ളില്‍ കഴിക്കുന്നതാണ് ഉചിതം. നിലവിലെ കാലാവസ്ഥയില്‍ ബാക്ടീരിയ പെട്ടെന്ന് പെരുകും.

• ഭക്ഷണത്തില്‍ കളര്‍ചേര്‍ക്കുന്നതും അപകടമാണ്.

• ഫ്രീസറില്‍ വെജ്-നോണ്‍ വെജ് ഒന്നിച്ച് സൂക്ഷിക്കാതിരിക്കുക, വൃത്തിയായി നിശ്ചിത തണുപ്പില്‍ മാത്രം വെക്കുക.

Content Highlights: food security department, kozhikode district, food inspection, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented