രാമശ്ശേരി ഇഡ്ഡലി, ചോക്കളേറ്റ് ഫ്യൂഷന്‍ ഇഡ്ഡലി; ഇഡ്ഡലി ഫെസ്റ്റ് ഒരുക്കി കെ.ടി.ഡി.സി


പാലക്കാട് രാമശ്ശേരി ഇഡ്ഡലി, ചോക്കളേറ്റ് ഫ്യൂഷന്‍ ഇഡ്ഡലി, ഫില്‍റ്റര്‍ കോഫി, ചക്കര പൊങ്കല്‍, മസാലവട തുടങ്ങിയവയും ഈ മേളയില്‍ ലഭ്യമാണ്.

മാസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന ഇഡ്ഡലി ഫെസ്റ്റിൽ നിന്ന്

തിരുവനന്തപുരം: മാസ്‌കറ്റ് ഹോട്ടലില്‍ ഇഡ്ഡലി ഫെസ്റ്റ് ഒരുക്കി കെ.ടി.ഡി.സി. മലയാളികളുടെ ഇഷ്ട ഭക്ഷണമായ ഇഡ്ഡലിയുടെ വ്യത്യസ്തമായ രുചിഭേദങ്ങള്‍ മതിയാവോളം ആസ്വദിക്കുവാന്‍ തലസ്ഥാനവാസികള്‍ക്ക് അവസരമൊരുക്കുന്നു. മേളയുടെ ഉദ്ഘാടനം ഒക്ടോബര്‍ 1ന് കെ.ടി.ഡി.സി. ചെയര്‍മാന്‍ പി.കെ. ശശി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ഒക്ടോബര്‍ 1 മുതല്‍ 5 വരെ സായാഹ്ന ഗാര്‍ഡന്‍ റെസ്റ്റോറന്റിലാണ് മേള നടത്തുന്നത്. ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 9 മണിവരെയാണ് മേളയുടെ സമയം.

പാലക്കാട് രാമശ്ശേരി ഇഡ്ഡലി, ചോക്കളേറ്റ് ഫ്യൂഷന്‍ ഇഡ്ഡലി, ഫില്‍റ്റര്‍ കോഫി, ചക്കര പൊങ്കല്‍, മസാലവട തുടങ്ങിയവയും ഈ മേളയില്‍ ലഭ്യമാണ്. തിരുവനന്തപുരത്തെ ഏറ്റവും പ്രശാന്ത സുന്ദരമായ ഓപ്പണ്‍ ഗാര്‍ഡന്‍ റെസ്റ്റോറന്റാണ് മാസ്‌കറ്റ് ഹോട്ടലിലെ സായാഹ്ന റെസ്റ്റോറന്റ്.



പാലക്കാട് ജില്ലയിലെ രാമശ്ശേരി ഗ്രാമത്തില്‍ പരമ്പരാഗത രീതിയില്‍ തയ്യാറാക്കുന്ന ഇഡ്ഢലിയാണ് രാമശ്ശേരി ഇഡ്ഡലി. മണ്‍പാത്രങ്ങളില്‍ തയ്യാറാക്കുന്ന രാമശ്ശേരി ഇഡ്ഡലി മൃദുലവും പോഷക സമൃദ്ധവുമാണ്. ഇലയില്‍ തയ്യാറാക്കുന്നതിനാല്‍ ഇലയുടെയും മറ്റ് ചേരുവകളുടെയും മണം ചേര്‍ന്ന് ഹൃദ്യമായ സുഗന്ധമുള്ള ഇവ പോഷക സമ്പുഷ്ടമാണ്. തനത് പ്രദേശങ്ങളില്‍ നിന്നെത്തുന്ന പാചക വിദഗ്ദ്ധരാണ് രാമശ്ശേരി ഇഡ്ഡലി തയ്യാറാക്കുന്നത്. ഇഡ്ഡലി ഫെസ്റ്റിവലില്‍ പാര്‍സല്‍ വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതു കൂടാതെ Swiggy, Zomato വഴിയും ഇഡ്ഡലി ലഭിക്കുന്നതാണ്.

Content Highlights: idly festival thiruvananthapuram, ktdc


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented