ബുദാബി: ഐസ്ക്രീം രുചികൾകൊണ്ട് ലോകറെക്കോഡ് നേടിയിരിക്കുകയാണ് അബുദാബി. യാസ് മാളിലെ പേൾ കോർട്ടിൽ 1001 വ്യത്യസ്ത രുചികളിലുള്ള ഐസ്ക്രീമുകൾ 'പാൻ ആൻഡ് ഐസ്' എന്ന സ്ഥാപനമാണ് നിർമിച്ചത്. ഇതോടെ ഐസ്ക്രീം രുചികളിലൂടെ ഗിന്നസ് ലോകറെക്കോഡ് നേട്ടമെന്ന ഖ്യാതിയും അബുദാബി സ്വന്തമാക്കി.

അബുദാബി കൾനറിയുടെ ഒരുവർഷം നീണ്ടുനിൽക്കുന്ന ഭക്ഷ്യമേളയുടെ ഭാഗമായാണ് ഈ ശ്രമം നടത്തിയത്. യു.എ.ഇ.യിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്ന നിരവധി വേറിട്ട പദ്ധതികളാണ് അബുദാബി കൾനറി നടപ്പാക്കുന്നത്. ഐസ്ക്രീം പ്രേമികൾക്കായി നടക്കുന്ന 'സമ്മർ ഓഫ് ഐസ്ക്രീംസ്' ഓഗസ്റ്റ് 31 വരെ തുടരും.

twitter images

Content highlights :ice creams in 1001 different flavours break world records in abu dhabi