ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ ആരാധകരുടെ എണ്ണം ദിനംപ്രതി കൂടി വരുകയാണ്. ഷോപ്പിംഗിന്റെ അന്തസാധ്യതകളും അതിനേക്കാള്‍ ഉപരി വിരല്‍ തുമ്പില്‍ മുഴുവന്‍ ഷോപ്പിംഗും നടത്താന്‍ പറ്റുമെന്നത് ഓണ്‍ലൈന്‍ വിപണിയെ ജനകീയമാക്കുന്നു . അത്തരത്തില്‍ ഷോപ്പിംഗ് ഭ്രമമുള്ള ഭാര്യയ്ക്ക് ഭര്‍ത്താവ് നല്‍കിയ സമ്മാനമാണ് ശ്രദ്ധേയമാവുന്നത്.  ആമസോണ്‍ ഓണ്‍ലൈനിന്റെ ഡെലിവറി ബോക്‌സിന്റെ ആകൃതിയിലുള്ള കേക്കാണ് പിറന്നാള്‍ സമ്മാനമായി ഭാര്യയ്ക്ക് ഭര്‍ത്താവ് നല്‍കിയത്.

അമേരിക്കന്‍ ദമ്പതിമാരായ മാക്ക് എമിലിയുമാണ് ഇവര്‍. എമിലിയുടെ 39 പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. കാര്‍ഡ്‌ബോര്‍ഡ് പെട്ടിയുടെ അതേ നിറം തന്നെയാണ് കേക്കിനും. എമിലി തന്നെയാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം വൈറലായി

c

Content Highlights: husband gifted delivery box model cake to wife