കോവിഡ് മഹാമാരി കാലത്തെ ക്രിസ്മസാണ് കഴിഞ്ഞു പോയത്. മാസ്‌ക്കിട്ട് നില്‍ക്കുന്ന സാന്തക്ലോസിന് ശേഷം ഇപ്പോ ശ്രദ്ധ നേടുന്നത് സിറിഞ്ച് പിടിച്ച് നില്‍ക്കുന്ന ചോക്‌ളേറ്റ് മുയലച്ചന്‍മാരിലേക്കാണ്. പ്രമുഖ ഹംഗേറിയന്‍ ഷെഫായ ലാസ്ലോ റിമോസിയാണ് ഈ ചോക്‌ളേറ്റ് മുയലച്ചന്‍മാരെ തയ്യാറാക്കിയത്.  ഇറ്റാലിയന്‍ ചോക്‌ളേറ്റ് കൊണ്ട് തയ്യാറാക്കിയ ഇതില്‍ വെള്ളി നിറത്തിലുള്ള ഫുഡ് കളറിങ്ങ് കൊണ്ട് അലങ്കരിച്ചുട്ടുണ്ട്. റിമോസിയുടെ ചോക്ക്‌ളേറ്റ് സാന്തയ്ക്ക് മാസ്‌ക്കുണ്ടെങ്കില്‍ ഈ മുയലച്ചന്‍മാര്‍ക്ക് മാസ്‌ക്കില്ല.

കൊറോണ എത്തിയത്തോടെ റിമോസിയുടെ ബിസിനസ്സ് വലിയ നഷ്ടത്തിലായിരുന്നു. ക്രിസ്മസ്സിന് തയ്യാറാക്കിയ മാസ്‌ക്ക് സാന്താക്ലോസ് വലിയ രീതിയില്‍ ഹിറ്റായി.

വാക്‌സിന്‍ പിടിച്ച് നില്‍ക്കുന്നതിനോടൊപ്പം സാധാരണ മുയലച്ചന്‍മാരെയും റിമോസി തയ്യാറാക്കുന്നുണ്ട്. ഈസ്റ്ററിനോട് അടുപ്പിച്ചാണ് ഈ ചോക്‌ളേറ്റ് പരീക്ഷണങ്ങള്‍

Content Highlights: Hungarian Chocolatier's Vaccine Bunnies