വൈറലായ ബിൽ
ദുബായ്: പുതുവർഷാഘോഷത്തിനിടെയുള്ള ദുബായിലെ ഒരു റെസ്റ്റോറന്റ് ബിൽ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നു. പുതുവർഷപ്പിറവിക്ക് മണിക്കൂറുകൾ ബാക്കി നിൽക്കെ ഡിസംബർ 31-ന് രാത്രിയിലെ 6,20,926.61 ദിർഹം ആകെത്തുക കാണിക്കുന്ന റെസ്റ്റോറന്റ് ബില്ലാണിത്. ഇന്ത്യൻ രൂപയിൽ കണക്കുകൂട്ടിയാൽ ഇത് ഏതാണ്ട് 1.25 കോടി രൂപയോളമാവും. ദുബായ് ഡൗൺടൗണിലെ ഒരു റെസ്റ്റോറന്റിൽനിന്നുള്ള ബിൽ ഇവിടത്തെ ജനറൽമാനേജറായ മെർട് തുർക്മെൻ ആണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
ആദ്യത്തേതല്ല, അവസാനത്തേതുമല്ല എന്ന അടിക്കുറിപ്പോടെയാണ് ഈ ബിൽ ഷെയർ ചെയ്യപ്പെട്ടിട്ടുള്ളത്. 18 പേർക്കുവേണ്ടി ഒരുക്കിയ സൗകര്യങ്ങൾക്കുള്ള ബില്ലാണിത്. ബില്ല് ആർക്കാണ് ലഭിച്ചതെന്നോ മറ്റ് കാര്യങ്ങളോ ഒന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
പുതുവർഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ദുബായ് ഡൗൺടൗണിലെ റെസ്റ്റോറന്റുകളിലും കഫേകളിലും വലിയതിരക്കാണ് അനുഭവപ്പെട്ടത്. അബുദാബിയിലെ ഒരു റെസ്റ്റോറന്റിലെ 6,15,065 ദിർഹത്തിന്റെ ബില്ലും സമാനമായ തരത്തിൽ സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
Content Highlights: huge bill of more than 1 Cr in dubai restaurant goes viral
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..