Photo: Mathrubhumi Archives
തൃശ്ശൂർ: ഒരു ഹോട്ടൽ പൂട്ടേണ്ടിവന്നാൽ ചുരുങ്ങിയത് 20 കുടുംബങ്ങളുടെ അന്നം മുട്ടും. ഇത്രയേറെ പേർക്ക് തൊഴിലും സർക്കാരിന് നികുതിയും നൽകി നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകാർ അപേക്ഷിക്കുകയാണ് -തെറ്റായ പ്രചാരണം നടത്തി നല്ല ഹോട്ടലുകൾ പൂട്ടിക്കരുതേയെന്ന്. തൃശ്ശൂരിൽ ഈയിടെ നടന്ന ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയുടെ പശ്ചാത്തലത്തിലാണ് തെറ്റായ പ്രചാരണം സാമൂഹികമാധ്യമങ്ങളിൽ നിറയുന്നത്. ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തി പൂട്ടിച്ച ഹോട്ടലുകളുടെ പട്ടിക എന്ന രീതിയിൽ നല്ല ഹോട്ടലുകളുടെയും പേരുകൾ പ്രചരിപ്പിക്കുകയാണ്. വർഷങ്ങൾക്കുമുന്നേ പൂട്ടിയ ഹോട്ടലുകളുടെ വരെ പേരുകളുണ്ടതിൽ.
സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നതിനാൽ ഇത് വിശ്വസിച്ച് ഉപഭോക്താക്കൾ ഹോട്ടലുകളിൽ കയറാൻ മടിക്കുകയാണ്. അതിന്റെ ക്ഷീണത്തിലാണ് മിക്ക ഹോട്ടലുകളും.
ഇത്തരം പ്രചാരണം നടത്തുന്നവരുടെ പേരിൽ നടപടി ആവശ്യപ്പെട്ട് േകരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ തൃശ്ശൂർ ടൗൺ കമ്മിറ്റി പോലീസിലും സൈബർ സെല്ലിലും പരാതി നൽകി.
Content Highlights: hoteliers are worried about false food safety inspection news
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..