ഭക്ഷണത്തിന് പിന്നിലെ ചരിത്രം തിരഞ്ഞ് ഒരു പെണ്‍കുട്ടി


അഞ്ജലി എന്‍. കുമാര്‍

2 min read
Read later
Print
Share

രുചിക്കൂട്ടുകള്‍ കണ്ടെത്തി, അവയുടെ പിന്‍കഥകള്‍ ചികയാന്‍ ആരംഭിച്ച, ഭക്ഷണത്തോടൊപ്പം ചരിത്രത്തെയും പ്രണയിച്ച ഒരു ഫോര്‍ട്ടുകൊച്ചിക്കാരി പെണ്‍കുട്ടിയുണ്ട്. ഒരേ മതത്തിലെ രണ്ടുവിഭാഗങ്ങളുടെ കണ്ണികളായ മാതാപിതാക്കളുടെ ഭക്ഷണത്തില്‍പ്പോലും അവള്‍ അത് കണ്ടെത്തി. അതിലെ വൈവിധ്യങ്ങളും വൈജാത്യങ്ങളും കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ട് അവള്‍ ഭക്ഷണചരിത്രത്തിന് പിന്നാലെയായി.

-

സ്വാദേറിയ ഒരു വിഭവം രുചിച്ചിറക്കുമ്പോള്‍ എത്രപേര്‍ ആ വിഭവത്തിന് പിന്നിലെ കഥയെപ്പറ്റി ഓര്‍ക്കും? എന്നാല്‍, അതിനുള്ളിലെ രുചിക്കൂട്ടുകള്‍ കണ്ടെത്തി, അവയുടെ പിന്‍കഥകള്‍ ചികയാന്‍ ആരംഭിച്ച, ഭക്ഷണത്തോടൊപ്പം ചരിത്രത്തെയും പ്രണയിച്ച ഒരു ഫോര്‍ട്ടുകൊച്ചിക്കാരി പെണ്‍കുട്ടിയുണ്ട്. ഒരേ മതത്തിലെ രണ്ടുവിഭാഗങ്ങളുടെ കണ്ണികളായ മാതാപിതാക്കളുടെ ഭക്ഷണത്തില്‍പ്പോലും അവള്‍ അത് കണ്ടെത്തി. അതിലെ വൈവിധ്യങ്ങളും വൈജാത്യങ്ങളും കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ട് അവള്‍ ഭക്ഷണചരിത്രത്തിന് പിന്നാലെയായി. ആ അന്വേഷണമാണ് ഒടുവില്‍ 'ഈറ്റിങ് വിത്ത് ഹിസ്റ്ററി' എന്ന പുസ്തകത്തിന് കാരണമായത്. പണ്ടുകാലത്തെ സുഗന്ധവ്യഞ്ജനങ്ങളുടെ കൈമാറ്റവും വില്‍പ്പനയുമെല്ലാം എത്രത്തോളം നമ്മുടെ ഭക്ഷണത്തെ സ്വാധീനിച്ചുവെന്ന് കുറിച്ചിടുകയാണ് ടാനിയ എബ്രഹാം എന്ന എഴുത്തുകാരി.

ഈറ്റിങ് വിത്ത് ഹിസ്റ്ററി

ഒരുകാലത്ത് കേരളത്തില്‍ പ്രത്യേകിച്ച്, മലബാര്‍ മേഖലയില്‍ നടന്നിരുന്ന സുഗന്ധവ്യഞ്ജന വാണിജ്യമാണ് ഭക്ഷണവൈവിധ്യത്തിന് പ്രധാന കാരണമെന്ന് ടാനിയ പുസ്തകത്തിലൂടെ പറയുന്നു. ഈ വ്യവസായത്തിലൂടെ വിവിധ സംസ്‌കാരങ്ങള്‍ കേരളത്തില്‍ ചുവടുറപ്പിച്ചു. ഇവ നമ്മുടെ ഭക്ഷണഘടനയിലും ചേരുവകളിലും ഭക്ഷണം ഉണ്ടാക്കുന്ന രീതികളിലുമെല്ലാംതന്നെ മാറ്റങ്ങളുണ്ടാക്കിയെന്ന് ടാനിയ പറയുന്നു. തന്റെ മാതാപിതാക്കളെത്തന്നെയാണ് എഴുത്തുകാരി ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. രണ്ട് വ്യത്യസ്ത കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട മാതാപിതാക്കളുടെ വീടുകളില്‍പ്പോലും ഈ ഭക്ഷ്യവൈവിധ്യം കാണാന്‍ സാധിച്ചിട്ടുണ്ട്. 'ഈ വ്യത്യാസങ്ങള്‍ ഈ വിഷയത്തില്‍ കൂടുതല്‍ ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിക്കുകയായിരുന്നു' ടാനിയ പറഞ്ഞു. പണ്ട് മതാടിസ്ഥാനത്തില്‍പ്പോലും വിവിധ കമ്യൂണിറ്റികള്‍ രൂപപ്പെട്ടിരുന്നു. ഈ കമ്യൂണിറ്റികള്‍ എല്ലാംതന്നെ തനതായ ഭക്ഷ്യസംസ്‌കാരങ്ങളും കണ്ടെത്തിക്കൊണ്ടിരുന്നു. മലബാറി ജൂതന്മാര്‍, പരദേശി ജൂതന്മാര്‍, സിറിയന്‍സ്, ലത്തീന്‍ കത്തോലിക്കര്‍, അറബ്‌നാടുകളില്‍ നിന്നെത്തിയ മാപ്പിളമാര്‍, ആംഗ്ലോ ഇന്ത്യന്‍സ് എന്നിങ്ങനെ പോകുന്നു വ്യത്യസ്ത സംസ്‌കാരങ്ങള്‍. ക്രിസ്ത്യന്‍ കുടുംബങ്ങള്‍ പോര്‍ച്ചുഗീസില്‍ നിന്നുള്ള സംസ്‌കാരത്തെ ചേര്‍ത്തുപിടിച്ചുള്ള ഭക്ഷ്യസംസ്‌കാരം പിന്തുടര്‍ന്നുവന്നിരുന്നു.

ഇതില്‍ത്തന്നെയുള്ള രണ്ട് വിഭാഗങ്ങളുടെയും സ്വാദുകള്‍ വളരെ വ്യത്യസ്തമായിരുന്നു. രുചിക്കൂട്ടുകള്‍ ഒന്നാണെങ്കിലും അവ ഉണ്ടാക്കുന്ന രീതികളും സ്വാദുകളും വ്യത്യസ്തമായി വന്നു. അറബികളുടെ ഇഷ്ടഭക്ഷണമായ മുട്ടമാല പരദേശി ജൂതന്മാരുടെയും ഇഷ്ടഭക്ഷണമായി മാറി. വളരെ ചെറിയ വ്യത്യാസമേ രുചിക്കൂട്ടുകളില്‍ ഉണ്ടായിരുന്നുവെങ്കിലും അവയ്ക്ക് പിന്നിലുണ്ടായ ചരിത്രവും കാരണങ്ങളും വളരെ വലുതായിരുന്നു എന്ന് ടാനിയ തന്റെ പുസ്തകത്തിലൂടെ പറയുന്നു.

Content Highlights: History of Food

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
.

1 min

വേഗത്തില്‍ വയര്‍ കുറയ്ക്കാന്‍ കുമ്പളങ്ങ കഴിക്കാം; അറിയാം ഗുണങ്ങള്‍

Sep 24, 2023


.

1 min

ഓര്‍മശക്തി കൂട്ടാനും അലര്‍ജികളെ ചെറുക്കാനും കാടമുട്ട ; അറിയാം ഗുണങ്ങള്‍

Sep 24, 2023


spinach|mathrubhumi

2 min

യുവത്വം നിലനിര്‍ത്താനും മുടി കൊഴിച്ചിലകറ്റാനും ചീര ; അറിയാം ഗുണങ്ങള്‍

Sep 23, 2023


Most Commented