'മയൊണൈസ് എന്താ ഗേള്‍ഫ്രണ്ടാണോ?' മകനെ പക്കാവട കഴിപ്പിക്കാന്‍ പാടുപെട്ട് ഒരമ്മ; വൈറല്‍ വീഡിയോ


ആറ് ലക്ഷം പേരാണ് ഈ വീഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞത്.

വൈറൽ വീഡിയോയിൽ നിന്നും | Photo: Instagram

മക്കളെ ഭക്ഷണം കഴിപ്പിക്കല്‍ മിക്ക അമ്മമാര്‍ക്കും അല്‍പം ശ്രമകരമായ ജോലിയാണ്. ചെറിയ കുട്ടിയായാലും മുതിര്‍ന്നാലും നിര്‍ബന്ധിച്ച് ആഹാരം കഴിപ്പിക്കേണ്ടി വരാറുണ്ട്. ഇപ്പോഴിതാ മകനെ പക്കാവട കഴിപ്പിക്കാന്‍ വേണ്ടി നിര്‍ബന്ധിക്കുന്ന ഒരമ്മയുടെ വീഡിയോ ആണ് സാമൂഹികമാധ്യമത്തില്‍ വൈറലായിരിക്കുന്നത്. വീഡിയോ കണ്ട പലരും തങ്ങള്‍ക്കും സമാനമായ അനുഭവമുണ്ടായിട്ടുള്ളതായി കമന്റു ചെയ്തിട്ടുണ്ട്.

നീന കപൂര്‍ എന്നയാളാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. അടുക്കളയില്‍ പക്കാവട തയ്യാറാക്കുകയാണ് അമ്മ. ഇതിനിടെയാണ് ജിമ്മില്‍ പോകാന്‍ തയ്യാറായി അവരുടെ മകന്‍ എത്തുന്നത്. അമ്മയോട് യാത്ര പറയാന്‍ എത്തിയതാണ് അവന്‍. താന്‍ ജിമ്മില്‍ പോകുകയാണെന്നും അമ്മ വീണ്ടും നല്ല ഭക്ഷണം തയ്യാറാക്കി തുടങ്ങിയോ എന്നും മകന്‍ തമാശയായി അമ്മയോട് ചോദിച്ചു. അതിന് താന്‍ എപ്പോഴും നല്ല ഭക്ഷണമാണ് തയ്യാറാക്കുന്നതെന്ന് അമ്മ മറുപടി നല്‍കുന്നുണ്ട്. തന്റെ പ്രായമെത്തുമ്പോള്‍ മകന് ഈ വിഭവമൊന്നും കഴിക്കാന്‍ കിട്ടിയെന്ന് വരില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതിനാല്‍ ഇപ്പോള്‍ ഇത് കഴിച്ചിട്ട് പോകാനും അമ്മ മകനോട് നിര്‍ദേശിച്ചു. അവസാനം പക്കാവട മയൊണൈസ് കൂട്ടി കഴിക്കാമെന്ന് മകന്‍ അമ്മയോട് പറയുകയാണ് മകന്‍. എന്നാല്‍ പക്കാവട പുതിന ചട്‌നി കൂട്ടി കഴിക്കാന്‍ അമ്മ പറഞ്ഞു. 'മയൊണൈസ് എന്താ നിന്റെ പെണ്‍ സുഹൃത്താണോ'യെന്നും അമ്മ മകനോട് ദേഷ്യപ്പെട്ട് ചോദിക്കുന്നുണ്ട്.

ഭക്ഷണം കഴിക്കൂ, വ്യായാമം ചെയ്യൂ എന്ന കാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ആറ് ലക്ഷം പേരാണ് ഈ വീഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞത്.

Content Highlights: mother convincing her son on diet to eat pakoras, viral video, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented