മുരിങ്ങ
വീട്ടിലും അടുക്കളത്തോട്ടത്തിലും എളുപ്പത്തില്‍ കിട്ടുന്ന ഒന്നാണ് മുരിങ്ങയില. പലപ്പോഴും ഇത് കൃത്യമായി പ്രയോജനപ്പെടുത്താന്‍ നമ്മളില്‍ ഭൂരിഭാഗം പേരും മറന്നുപോകും. പലര്‍ക്കും മുരിങ്ങയിലയുടെ ഗുണങ്ങള്‍ അറിയില്ലെന്നുള്ളതാണ് കാര്യം.
ഡയറ്റില്‍ മുരിങ്ങയില ഉള്‍പ്പെടുത്തുന്നതിന്റെ പ്രധാന്യം അറിഞ്ഞിരിക്കാം. സിങ്കിന്റെ മികച്ച ഉറവിടമാണ് മുരിങ്ങയില. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കഴിയും. ഇത് പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു. പ്രോട്ടീന്‍, അവശ്യ അമിനോ ആസിഡുകള്‍, 27 വിറ്റാമിനുകള്‍, 46 ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ ഉറവിടമായ പച്ചിലകളിലൊന്നാണിത്.
മുരിങ്ങയില കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. വന്‍കുടല്‍ പുണ്ണ്, ഗ്യാസ്‌ട്രൈറ്റിസ്, വയറിളക്കം, മലബന്ധം എന്നിവയുള്ള ആളുകള്‍ മുരിങ്ങയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ല ഗുണം ചെയ്യും. മുരിങ്ങയിലയ്ക്ക് മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സാധിക്കും.
രക്തത്തിലെ ആന്റിഓക്സിഡന്റുകളുടെ അളവ് വര്‍ധിപ്പിക്കാന്‍ മുരിങ്ങയിലയ്ക്ക് സാധിക്കും. മുരിങ്ങയിലകളില്‍ ആന്റിഓക്സിഡന്റ്, ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിസെപ്റ്റിക് ഗുണങ്ങള്‍ കൂടുതലാണ്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തെ സംരംക്ഷിക്കുന്നു.മുരിങ്ങയില രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തി അണുബാധകളെ തടയാന്‍ ശരീരത്തെ തയ്യാറാക്കുകയും ചെയ്യും.
Content Highlights: Health Benefits ,food, Moringa,leaf
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..