സമൂസയുടെ പുറംഭാഗം കൂടുതല്‍ ഇഷ്ടമെന്ന് വോട്ടെടുപ്പിൽ അഭിപ്രായം; പുറംഭാഗം വിപണിയിലെത്തിച്ച് ഹോട്ടൽ


പ്രതീകാത്മക ചിത്രം | Mathrubhumi (Photo: Sreejith P. Raj)

സ്‌നാക്‌സ് വിഭവങ്ങളില്‍ ഏറെ ആരാധകരുള്ള ഒന്നാണ് സമൂസ. കോണ്‍ ആകൃതിയില്‍ ഉള്ളില്‍ ഫില്ലിങ്‌സുകള്‍ നിറച്ച ഈ വിഭവത്തിന് ഇന്ത്യയിലെമ്പാടും ഏറെ ആവശ്യക്കാരുള്ളത്. വെജ്, നോണ്‍ വെജ് രുചികളില്‍ ലഭിക്കുമെന്നതും സമൂസയുടെ പ്രിയം വര്‍ധിപ്പിക്കുന്നു. ചിലര്‍ക്ക് സമൂസയുടെ ക്രിസ്പിയായ പുറം ഭാഗമാണ് ഇഷ്ടമെങ്കില്‍ ചിലര്‍ക്ക് ഉള്ളില്‍ നിറച്ച താരതരമ്യേന മൃദുവായ ഫില്ലിങ്‌സുകളോടായിരിക്കും താത്പര്യം.

അടുത്തിടെയാണ് സ്റ്റാര്‍ട്ടപ് അഡ്‌വൈസറായ ശ്രേയസ്സ് ദോഷി എന്ന യുവാവ് ട്വിറ്ററില്‍ ഒരു വോട്ടെടുപ്പ് നടത്തിയിരുന്നു. സമൂസയുടെ പുറംഭാഗമാണോ ഫില്ലിങ്‌സാണോ ഇഷ്ടമെന്ന് ചോദിച്ചായിരുന്നു ഈ വോട്ടെടുപ്പ്. ഇതില്‍ പങ്കെടുത്ത പകുതിയില്‍ അധികം ആളുകളും സമൂസയുടെ പുറംഭാഗമാണ് തങ്ങള്‍ കൂടുതലായി ഇഷ്ടപ്പെടുന്നതെന്ന് പറഞ്ഞു.



ഈ വോട്ടെടുപ്പില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുറംഭാഗം മാത്രം വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുകയാണ് ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന സമൂസ പാര്‍ട്ടി എന്ന സ്ഥാപനം. ചെറിയൊരു പാത്രത്തിൽ സമൂസയുടെ പുറംഭാഗത്തിനൊപ്പം ചട്‌നിയും ലഭിക്കും.

ശ്രേയസ്സ് ദോഷിയുടെ വോട്ടെടുപ്പില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇങ്ങനൊരാശയം നടപ്പിലാക്കിയതെന്ന് സമൂസ പാര്‍ട്ടി വ്യക്തമാക്കി.

അതേസമയം, സ്ഥാപനത്തിന്റെ പുതിയ നീക്കത്തോട് അനുകൂല പ്രതികരണമാണ് ലഭിക്കുന്നത്. ഈ ആശയം കൊള്ളാമെന്ന് നിരവധിപ്പേര്‍ അഭിപ്രായപ്പെട്ടു.

നാച്ചോസ് എന്ന വിഭവത്തിന്റെ ഇന്ത്യന്‍ പതിപ്പാണോ ഇതെന്ന് ചോദിച്ചവരും നിരവധിയാണ്.

Content Highlights: guys online poll on samosa crust, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented