ഒന്നും രണ്ടുമല്ല 553 കിലോയുള്ള കേക്ക്;ചണ്ഡീഗഢ്‌ ഗുരുദ്വാരയിലെ ഗുരു നാനാക്ക് ജയന്തി ആഘോഷം വൈറല്‍ 


ഇത്തവണ ഗുരുവിന്റെ 553-ാം ജന്മവാര്‍ഷികത്തിന് 553 കിലോഗ്രാം ഭാരമുള്ള ഒരു ഭീമന്‍ കേക്ക് തന്നെ ഉണ്ടാക്കി വിതരണം ചെയ്തു. 

ചണ്ഢിഗഡിലെ ഗുരുദ്വാരയിൽ ഉണ്ടാക്കിയ ഭീമൻ കേക്ക്‌ | Photo : Screengrab from Instagram Video

പല രൂപത്തിലും നിറത്തിലുമുള്ള കേക്കുകള്‍ നാം കഴിച്ചിട്ടുണ്ട്. മിക്കപ്പോഴും ആരുടെയെങ്കിലും പിറന്നാളായിരിക്കും കേക്ക് മുറിക്കാനുള്ള മുഹൂര്‍ത്തവും. ഇത്തരത്തിലൊരു കേക്ക് വിതരണച്ചടങ്ങാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കളുടെയിടയില്‍ ശ്രദ്ധ നേടുന്നത്.

ഗുരു നാനാക്കിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ചണ്ഡീഗഢിലെ ഒരു ഗുരുദ്വാര തയ്യാറാക്കിയ ഭീമന്‍ കേക്കാണ് ശ്രദ്ധ നേടുന്നത്. എല്ലാവര്‍ഷവും ഒക്ടോബര്‍ എട്ടിന് ഗുരു നാനാക്ക് ജയന്തി, വലിയ ആഘോഷങ്ങളോടെ കൊണ്ടാടാറുണ്ടെങ്കിലും, ഇത്തവണ ഗുരുവിന്റെ 553-ാം ജന്മവാര്‍ഷികത്തിന് 553 കിലോഗ്രാം ഭാരമുള്ള ഒരു ഭീമന്‍ കേക്ക് തന്നെ ഉണ്ടാക്കി വിതരണം ചെയ്തു.



പിങ്ക് നിറത്തില്‍, പല തട്ടായി ഉണ്ടാക്കിയ കേക്കിന് പിങ്ക് നിറത്തിലുള്ള ഐസിങ് ആണ് നല്‍കിയിരുന്നത്. കേക്കിന്റെ ഭംഗി കൂട്ടാനായി അതിനു മുകളില്‍ ചുവന്ന ചെറിപ്പഴവും സ്പ്രിങ്കിള്‍സും വിതറിയിരുന്നു. വലിയ മേശയുടെ പല വശങ്ങളിലായാണ് കേക്ക് ഒരുക്കിവെച്ചത്. അതിനു ചുറ്റും നൂറുകണക്കിന് ആളുകള്‍ കേക്ക് മുറിക്കുന്നതും, ആസ്വദിച്ച് പങ്കുവെയ്ക്കുന്നതുമായ രംഗങ്ങള്‍ വീഡിയോയില്‍ കാണാം. '1000thingsinludhiana' എന്ന ഇന്‍സ്‌ററഗ്രാം പേജാണ് വീഡിയോ പങ്കുവെച്ചത്.

'പ്രകാശ് ഉത്സവ്' എന്നറിയപ്പെടുന്ന ഗുരു നാനാക്ക് ജയന്തിക്ക് തങ്ങളുടെ അടുത്തുള്ള ഗുരുദ്വാരകളില്‍ പോയാണ് ഭക്തര്‍ പ്രാര്‍ഥനയര്‍പ്പിക്കുകയും, 'സേവ' ചെയ്യുകയും ചെയ്യുന്നത്. ചില ഗുരുദ്വാരകളില്‍ ആഘോഷത്തിന്റെ ഭാഗമായി, സമൂഹസദ്യയും വിളമ്പാറുണ്ട്. ഇവിടെ, സദ്യക്ക് ശേഷമാണ് ഭീമന്‍ കേക്ക് വിതരണം ചെയ്തത്. ഇതിന്റെ വീഡിയോയ്ക്ക് സാമൂഹികമാധ്യമത്തിൽ വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. കേക്കിനെ പ്രശംസിച്ചുകൊണ്ട് ധാരാളം പേര്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Content Highlights: huge cake of 553 kilo, gurudwara in chandigarh, guru nanak jayanthi, langar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented