പ്രതീകാത്മക ചിത്രം | Photo: A.F.P
കൊച്ചി: ഭക്ഷ്യവസ്തുക്കള്‍ക്ക് ജി.എസ്.ടി. ചുമത്തിയതോടെ കുരുക്കിലായി കാറ്ററിങ് മേഖല. പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നതോടെ ചെലവില്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് ആഘാതം വിട്ടുമാറും മുന്‍പ് ഇത്തരത്തിലുള്ള നിരക്ക് വര്‍ധന മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.
അരിക്കും തൈരിനും മറ്റ് ഭക്ഷ്യോത്പന്നങ്ങള്‍ക്കും വില വര്‍ധിപ്പിച്ചുള്ള ജി.എസ്.ടി. കൗണ്‍സില്‍ നീക്കം മൂലം പല കാറ്ററിങ് കമ്പനികള്‍ക്കും പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ്.
ചില്ലറയായി തൂക്കിവില്‍ക്കുന്ന അരിയും ഗോതമ്പും അടക്കമുള്ള ധാന്യങ്ങള്‍ക്കും പയറുവര്‍ഗങ്ങള്‍ക്കും ജി.എസ്.ടി. ഈടാക്കുന്നില്ല. എന്നാല്‍, ഭക്ഷ്യസുരക്ഷ മുന്‍നിര്‍ത്തി ബ്രാന്‍ഡുകളുടെ അല്ലാത്ത ഇത്തരം ഉത്പന്നങ്ങളൊന്നും ഉപയോഗിക്കുന്നില്ലെന്ന് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. അതുകൊണ്ടുതന്നെ വിലക്കയറ്റത്തിന്റെ പരിധി കടക്കാന്‍ കാറ്ററിങ് മേഖലയ്ക്ക് ആകില്ല.
നിലവിലെ പച്ചക്കറി, മാംസം, ഭക്ഷ്യ എണ്ണ തുടങ്ങിയവയുടെ വിലയിലുള്ള വ്യത്യാസവും മേഖലയ്ക്ക് ആഘാതം ഉണ്ടാക്കിയിട്ടുണ്ട്. ഇതോടെ ശരാശരി 10 കോടി രൂപയുടെ ഓര്‍ഡറുകള്‍ ലഭിക്കുന്ന കാറ്ററിങ് യൂണിറ്റിന് വര്‍ഷം ഒന്നരക്കോടി രൂപയോളമാണ് അധികച്ചെലവായി വരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..