ആദർശ് കുടുംബശ്രീയിലെ അഞ്ചംഗ കൂട്ടായ്മ ഗ്രാനീസ് ഫുഡ് പ്രോഡക്ടസിൽ ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കുന്നു
കുറവിലങ്ങാട്: മൂന്നുവര്‍ഷം മുമ്പ് ആദര്‍ശ് കുടുംബശ്രീ കൂട്ടായ്മയിലെ അഞ്ചംഗങ്ങള്‍ ചേര്‍ന്ന് തുടങ്ങിയ ഗ്രാനീസ് ഫുഡ് പ്രോഡക്ടസിന് പറയാനുള്ളത് വിജയഗാഥ. നാടിന്റെ ആവശ്യങ്ങള്‍ അറിഞ്ഞ് കാര്‍ഷികവിളകളുടെ ലഭ്യതയ്ക്ക് അനുസരിച്ചുള്ള ഭക്ഷ്യോത്പന്നങ്ങളാണ് ഇവര്‍ തയ്യാറാക്കുന്നത്.
ആറ് ലക്ഷം രൂപയില്‍ താഴെ കുടുംബശ്രീ വഴി വായ്പ എടുത്ത് ചെറിയ രീതിയില്‍ തുടങ്ങിയ സംരംഭം ഇന്ന് അമ്പത് ലക്ഷം രൂപയുടെ ആസ്തിയുള്ള സ്ഥാപനമായി മാറി. അഞ്ച് കുടുംബങ്ങള്‍ക്ക് നിത്യ വരുമാനം ലഭിക്കുന്നു. നാല് കുടുംബങ്ങളില്‍നിന്ന് ഇടവേളകളിലെത്തുന്നവരും ഉണ്ട്. കൂടാതെ പരോക്ഷമായി നിരവധിപ്പേര്‍ക്ക് പ്രയോജനപ്പെടുന്നു. നിത്യേന പതിനായിരത്തോളം രൂപയുടെ വിറ്റ് വരവും ഇവിടെയുണ്ട്.
പ്രസിഡന്റ് ആര്.സി. ലീലാമണി, സെക്രട്ടറി ബീനാമ്മ പീറ്റര്‍, സി. അമ്പിളി, ശോഭന രാജേന്ദ്രന്, രാജി ദീലീപ് എന്നിവരാണ് ഗ്രാനീസിന്റെ അണിയറപ്രവര്‍ത്തകര്‍. ബീനാമ്മയുടെ വീടിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലായിരുന്നു തുടക്കം. 15 വര്‍ഷം നേഴ്സായി സേവനംചെയ്ത ശേഷം ഗള്‍ഫില്‍നിന്ന് നാട്ടില്‍ തിരികെ എത്തിയ ബീനാമ്മയുടെ ചിന്തയാണ് ഈ തുടക്കത്തിന് പിന്നില്‍. ഈ സമയത്തായിരുന്നു പ്രളയം. പ്രളയകാലത്ത് കപ്പ ചീഞ്ഞുപോകുന്നത് കണ്ടു. ഇതോടെ ഇത് സംസ്കരിച്ച് വില്പന നടത്തിയാല്‍ പ്രയോജനപ്പെടും എന്ന് മനസ്സിലായി. കുടുംബശ്രീ അംഗമായിരുന്നു. മൂല്യവര്‍ധിത ഉത്പന്നമാക്കി മാറ്റുന്നതിനെക്കുറിച്ച് കുടുംബശ്രീ കൂട്ടായ്മയില്‍ ചര്‍ച്ച ചെയ്തു. ഇത്തരം ക്ലാസുകള്‍ നല്കുന്ന എം.എസ്.എം.ഇ.യുടെ പരിശീലന പരിപാടികളില്‍ പങ്കെടുത്തു. സി.ടി.സി.ആര്.ഐ., കെ.വി.കെ. തുടങ്ങിയവരുടെ പരിശീലനപരിപാടികളിലും നിരന്തരമായി പങ്കെടുത്തു. കൃഷി ഭവനില്‍നിന്നും നിരന്തര പിന്തുണയും പരിശീലനവും ലഭിച്ചു.
ആദ്യം കപ്പ ഉണങ്ങുന്നതിനുള്ള യന്ത്രം വാങ്ങി. ഇതില്‍ ഉപ്പേരികപ്പയും ഉണക്ക കപ്പ, വെള്ളുകപ്പ എന്നിവ തയ്യാറാക്കിയായിരുന്നു തുടക്കം. കോവിഡ് കാലത്തും ഇവര്‍ തളരാതെ പിടിച്ചുനിന്നു.
ഇന്ന് ആവശ്യമായ സാങ്കേതികവിദ്യയും ഉപകരണങ്ങളും സ്വന്തമാക്കി. രണ്ടുതരം കപ്പ വറുത്തത്, കപ്പ ലെയ്സ്, മിക്സര്‍, പക്കാവട, നുറുക്ക്, അച്ചപ്പം തുടുങ്ങിയ സ്വാദിഷ്ടമായ വിവിധ ഉല്പന്നങ്ങള് തയ്യാറാക്കുന്നു. ചക്ക, ഏത്തയ്ക്ക തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങളും യന്ത്ര സഹായത്താല്‍ ഉണങ്ങി പൊടിയാക്കി വില്പന നടത്തുന്നു. റാഗി, ചോളം എന്നിവയുടെ പൊടിയും തയ്യാറാക്കി നല്കുന്നു. കപ്പ പുട്ട് പൊടി, കപ്പ പൊടിയും തയ്യാറാക്കി നല്കുന്നു. അരിയില്‍ നിന്ന് ചീട, കുഴലപ്പം തുടങ്ങിയ ഉല്പന്നങ്ങളും തയ്യാറാക്കി നല്കുന്നു. സ്വന്തമായി കുടുംബശ്രീയുടെ സഹായത്തോടെ കുറവിലങ്ങാട് ഔട്ട്ലെറ്റ് തുടങ്ങുന്നതിനായി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..