'മിഥില മഖാന'യ്ക്ക് ഭൗമസൂചികാ പദവി നല്‍കി കേന്ദ്രസര്‍ക്കാര്‍


ബോളിവുഡ് താരങ്ങളായ കരീന കപൂര്‍, ഭാഗ്യശ്രീ തുടങ്ങിയവര്‍ തങ്ങളുടെ പ്രിയപ്പെട്ട സ്‌നാക്‌സ് വിഭവമായി താമരവിത്തിനെ ആരാധകര്‍ക്കായി മുമ്പ് പരിചയപ്പെടുത്തിയിരുന്നു.

താമരവിത്ത് | Photo: canva.com/

ബിഹാറിലെ മിഥിലയില്‍ കൃഷിചെയ്യുന്ന താമരവിത്തിന് ഭൗമസൂചികാ പദവി നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. താമരവിത്ത് കര്‍ഷകര്‍ക്ക് ഏറെ സഹായകരമാകും സര്‍ക്കാരിന്റെ ഈ നടപടിയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് പരമാവധി വില ലഭിക്കാന്‍ ഇത് സഹായിക്കുമെന്ന് അവര്‍ വിലയിരുത്തി.

കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് മിഥില മഖാനയ്ക്ക് ഭൗമസൂചിക പദവി നല്‍കിയ കാര്യം ട്വീറ്റ് ചെയ്തത്. ''മിഥില മഖാനയ്ക്ക് ഭൂമസൂചികാ പദവി ലഭിച്ചിരിക്കുന്നു. ഇതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കും. അവരുടെ വരുമാനം വര്‍ധിക്കും. ഉത്സവകാലത്ത് മിഥില മഖാനയ്ക്ക് ഭൗമസൂചികാ പദവി ലഭിച്ചതിലൂടെ ബിഹാറിന് പുറത്തുള്ളവര്‍ക്കും ഈ പുണ്യമായ ഉത്പന്നം ആദരവോടെ ഉപയോഗിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്''-പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തു.ഭൗമ സൂചികാ പദവി ലഭിച്ച ഒരു ഉത്പന്നം അതേ പേരില്‍ മറ്റൊരാള്‍ക്കോ സ്ഥാപനത്തിനോ ഉത്പാദിപ്പിക്കാന്‍ കഴിയില്ലെന്ന് പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. പത്ത് വര്‍ഷത്തേക്കാണ് ഈ പദവിയുടെ കാലാവധി. ഇത് കൂടാതെ, നിയമപരമായ സംരക്ഷണം, അനധികൃത ഉപയോഗം തടയല്‍, കയറ്റുമതി പ്രോത്സാഹനം എന്നിവയും ഭൗമസൂചികാ പദവി ലഭിക്കുന്നതിലൂടെ ആ ഉത്പന്നത്തിന് ലഭിക്കുന്നതായി പി.ടി.ഐ. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ബോളിവുഡ് താരങ്ങളായ കരീന കപൂര്‍, ഭാഗ്യശ്രീ തുടങ്ങിയവര്‍ തങ്ങളുടെ പ്രിയപ്പെട്ട സ്‌നാക്‌സ് വിഭവമായി താമരവിത്തിനെ ആരാധകര്‍ക്കായി മുമ്പ് പരിചയപ്പെടുത്തിയിരുന്നു. പോഷകങ്ങള്‍ ധാരാളമായി അടങ്ങിയ താമരവിത്ത് ഹൃദയാരോഗ്യത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും നല്ലതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകളുടെ കലവറ കൂടിയാണ് താമരവിത്ത്. ഇത് കൂടാതെ, പ്രോട്ടീന്‍, ഫൈബര്‍, അയണ്‍, കാല്‍സ്യം തുടങ്ങി ധാരാളം അവശ്യ പോഷകങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു.


Content Highlights: mithila makhana, government awards Geographical Indication, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented