ജീവനക്കാര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കാന്‍ റോബോട്ടുമായി ഗൂഗിള്‍


ഒഴിവ് സമയങ്ങളിൽ ജീവനക്കാർക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് ഗൂഗിൾ നിർമിച്ച റോബോട്ട് | Photo: Youtube

ഹോട്ടലില്‍ സപ്ലൈയറുടെ ജോലികള്‍ ചെയ്യുന്നതിനും വലിയ ഹോട്ടലുകളില്‍ താമസിക്കുന്നവരെ സഹായിക്കുന്നതിനും റോബോട്ടുകളെ ഏര്‍പ്പെടുത്തിയത് മുമ്പ് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. കോവിഡ് വ്യാപനത്തോടെ ഇത്തരം റോബോട്ടിക് സേവനങ്ങള്‍ വലിയ തോതില്‍ പ്രചാരം ലഭിച്ചിരുന്നു.

ഇപ്പോഴിതാ തങ്ങളുടെ ജീവനക്കാര്‍ക്ക് ഇടവേളകളില്‍ ചിപ്‌സും സോഡയും എത്തിച്ചു നല്‍കുന്നതിന് റോബോട്ടിനെ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ടെക് ഭീമന്‍ ഗൂഗിള്‍. ലളിതമായ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഈ റോബോട്ടിന് കഴിയും. ഒപ്പം വിര്‍ച്വല്‍ ചാറ്റ്ബോട്ടിന് സമാനമായി സംഭാഷണം നടത്താനും 'മെക്കാനിക്കല്‍ വെയ്റ്റര്‍' എന്നറിയപ്പെടുന്ന ഈ റോബോട്ടിന് കഴിയും.

ബ്രേക്ക് റൂമില്‍ നിന്ന് സ്‌നാക്‌സും സോഡയും എടുത്ത് കൊണ്ടുവരുന്നത് അടക്കമുള്ള വിവിധ ജോലികള്‍ ചെയ്യുന്നതിനും നിര്‍മിത ബുദ്ധി സംയോജിപ്പിച്ചാണ് ഈ റോബോട്ടുകളുടെ പ്രവര്‍ത്തനം. വിക്കിപീഡിയ, സാമൂഹിക മാധ്യമം തുടങ്ങിവ ഉപയോഗിക്കാനുള്ള കഴിവും ഇവയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് ഇന്‍കോര്‍പ്പറേഷന്റെ സഹസ്ഥാപനമായ 'എവരിഡെ റോബോട്‌സ്' ആണ് ഈ റോബോട്ടിനെ വികസിപ്പിച്ചെടുത്തത്. നിലവില്‍ സ്‌നാക്‌സും മറ്റും വിതരണം ചെയ്യുന്നതിനു വേണ്ടി മാത്രമാണ് ഈ റോബോട്ടിനെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

Content Highlights: googles new robots, fetch soda and chips for employees, food, mechanical waiter


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented