വൈറലായ വീഡിയോയിൽ നിന്നും | Photo: Instagram(Screen Grab)
ലോകമെമ്പാടുമുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഏറെ പ്രിയപ്പെട്ട കൊറിയന്‍ സംഗീത ബാന്‍ഡ് ആണ് ബി.ടി.എസ്. ബാന്‍ഡിലെ അംഗങ്ങള്‍ പിരിയുകയാണെന്ന വാര്‍ത്ത ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പുറത്ത് വന്നത് ആരാധകര്‍ക്കിടയില്‍ ആശങ്ക പരത്തിയിരുന്നു.
ഇപ്പോഴിതാ ബി.ടി.എസ്. ആരാധികയായ പെണ്‍കുട്ടിക്ക് പിറന്നാളിന് അവളുടെ ബന്ധുക്കള്‍ ഒരുക്കിയ സര്‍പ്രൈസ് സമ്മാനത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്.
പെണ്‍കുട്ടിയുടെ അമ്മയായ നിവേദ ജയബാലാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. കടുത്ത ബി.ടി.എസ്. ഫാനായ പെണ്‍കുട്ടിക്ക് സര്‍പ്രൈസ് ആയിട്ടാണ് കേക്ക് ഒരുക്കിയിരിക്കുന്നത്. ബന്ധുക്കളിലൊരാള്‍ കണ്ണ് പൊത്തിപ്പിടിച്ചിരിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണാന്‍ കഴിയുന്നത്. തുടര്‍ന്ന് മുന്നില്‍വെച്ചിരിക്കുന്ന കേക്കിന്റെ കവര്‍ നീക്കുകയും പെണ്‍കുട്ടിയെ കേക്ക് കാണിക്കുകയും ചെയ്യുന്നു. തന്റെ പ്രിയപ്പെട്ട ബാന്‍ഡിന്റെ തീമിലൊരുക്കിയ കേക്ക് കണ്ട് ആശ്ചര്യപ്പെടുന്ന കുട്ടിയെയാണ് വീഡിയോയുടെ അവസാനം കാണാന്‍ കഴിയുക. കുട്ടി ശരിക്കും ആശ്ചര്യപ്പെട്ടുവെന്നും പിറന്നാള്‍ സമ്മാനത്തില്‍ താന്‍ ഏറെ സന്തോഷവതിയാണെന്നും വീഡിയോയുടെ കാപ്ഷനില്‍ പെണ്‍കുട്ടിയുടെ അമ്മ കുറിച്ചു.
വളരെപ്പെട്ടെന്നാണ് ഈ വീഡിയോ സാമൂഹിക മാധ്യമത്തില്‍ ഹിറ്റായത്. ഇതുവരെ 17 ലക്ഷം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. 2.9 ലക്ഷം പേരാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിക്ക് പിറന്നാള്‍ ആശംസ അറിയിച്ചും സര്‍പ്രൈസ് സമ്മാനമൊരുക്കിയതില്‍ മാതാപിതാക്കളെ അഭിനന്ദിച്ചും നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.
Content Highlights: viral video, girl gets bts themed cake surprise, birthday cake, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..