പൊതു ചടങ്ങിലേക്ക് തയ്യാറാക്കുന്ന റൊട്ടിയില്‍ തുപ്പിയ ശേഷം പാകം ചെയ്‌തെടുക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. ഇത് ചെയ്ത് മുഹമ്മദ് മുഹ്‌സിന്‍ എന്നയാളെ ഗാസിയാബാദ് പോലിസ് അറസ്റ്റ് ചെയ്തു. ബോജ്പൂര്‍ ഏരിയയില്‍ നടന്ന പൊതു പരിപാടിയിലാണ് സംഭവം. 

തന്തൂരിയിലിട്ട് ചൂട്ടെടുക്കുന്നതിന് മുന്‍പ് ഒരോ റൊട്ടിയിലും ഇയാള്‍ തുപ്പുന്നത് വീഡിയോയില്‍ വ്യക്തമാണ്. വളരെ വേഗം തന്നെ ഈ വീഡിയോ വൈറലായി. നിരവധി പേരാണ് ഈ വീഡിയോ ട്വീറ്ററില്‍ പങ്കുവെച്ചത്. ഇയാളെ ജയിലില്‍ നിന്ന് പുറത്ത് വിടരുതെന്നും. ഇയാള്‍ രോഗം പരത്തുന്നുവെന്നും ട്വീറ്റില്‍ പറയുന്നു. 

ഫെബ്രുവരിയില്‍ മീററ്റിലും സമാന സംഭവം നടന്നിരുന്നു വിവാഹ ചടങ്ങിലേക്ക് വെച്ച ഭക്ഷണത്തിലാണ് ഒരാള്‍ തുപ്പിയത്. ഇയാള്‍ക്ക് എതിരെ പോലീസ് കേസെടുത്തിരുന്നു

Content Highlights: Ghaziabad Man Spits On Rotis Arrested